ഇടതുപക്ഷസര്‍ക്കാര്‍ വിശ്വാസത്തിന് എതിരല്ല: മന്ത്രി സി. രവിന്ദ്രനാഥ്
ഇരിങ്ങാലക്കുട: ഇടത്പക്ഷസര്‍ക്കാര്‍ വിശ്വാസത്തിനു എതിരല്ലെന്നും ഭരണഘടനപ്രകാരം സ്ത്രീയ്്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നുമാണു സര്‍ക്കാര്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയതെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണെന്നും വിശ്വാസത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനു വേണ്ടിയാണ് അനാവശ്യ വിവാദങ്ങളെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ സി.പി.എം നിയോജകമണ്ഡലതലത്തില്‍ ഇന്നലെ മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.ജാഥ ക്യാപ്റ്റന്‍ പ്രൊഫ. കെ.യു അരുണന്, വൈസ് ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ട്, മാനേജര്‍ പ്രേമരാജന്‍, യു. പ്രദീപ് മേനോന്, കെ.ആര് വിജയ, സജീവന് മാസ്റ്റര്‍, ടി.ജി ശങ്കരനാരായണന്, വി.എ മനോജ് കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."