ആദ്യം പിരിച്ചുവിട്ടു; ശമ്പള കുടിശിക ചോദിച്ചപ്പോള്‍ രണ്ടുചാക്ക് ചില്ലറ നല്‍കി
തൃശൂര്‍: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരികള്‍ക്ക് പരാതിയെ തുടര്‍ന്ന് ഉടമ ശമ്പളകുടിശികയായി നല്‍കിയത് ഒരു ചാക്ക് നാണയത്തുട്ടുകള്‍. കിഴക്കേകോട്ടയിലെ ലൈറ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരികളായിരുന്ന വരന്തരപ്പിള്ളി വേലുപ്പൂടാം സ്വദേശിനി ഹസീന റഹീം, ഡാര്‍ജിലിങ് സ്വദേശിനി മറീന എന്നിവരോടാണ് ഉടമയുടെ പകപോക്കല്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇരുവരേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. എന്നാല്‍, ശമ്പള കുടിശിക തീര്‍ത്തിരുന്നില്ല.
ഇതോടെ ഇരുവരും തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് ഇരുവിഭാഗത്തേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത് പ്രകാരം ശമ്പള കുടിശിക നല്‍കാമെന്ന് ഉടമ സമ്മതിച്ചു.
ധാരണപ്രകാരം ശമ്പളം വാങ്ങാനായി ഇന്നലെ രാവിലെ സ്ഥാപനത്തിലെത്തിയ രണ്ടുജീവനക്കാര്‍ക്കും നല്‍കിയത് ഒരു രൂപയുടേയും 50, 25, 20 പൈസയുടേയും നാണയത്തുട്ടുകള്‍ അടങ്ങിയ രണ്ട് ചാക്കുകള്‍. തൊഴിലുടമ തങ്ങളോട് പകപോക്കുകയാണെന്ന് മനസിലാക്കിയ ഡാര്‍ജിലിങ് സ്വദേശിനി തനിക്ക് ലഭിക്കേണ്ട നാലായിരും രൂപയുടെ ചില്ലറ തുട്ടുകള്‍ വാങ്ങാന്‍ തായാറിയില്ല.
പകരം തന്റെ ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. അതേസമയം, അധ്വാനത്തിന്റെ പ്രതിഫലമായ ആറായിരം രൂപ ഉപേക്ഷിക്കാന്‍ ഹസീന തയാറാല്ലായിരുന്നു.
പിരിച്ചുവിട്ടിട്ടും തങ്ങളോടുള്ള ധാര്‍ഷ്്ഠ്യം ഉടമയ്ക്ക് തീര്‍ന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരത്തില്‍ ശമ്പളം നല്‍കിയതിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. തനിക്ക് ലഭിച്ച നാണയത്തുട്ടുകളില്‍ അറബ് നാട്ടിലെ കോയിനുകളും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ളകോയിനുകളുമുണ്ടെന്ന് ഹസീന പറഞ്ഞു. പറഞ്ഞ തുക മുഴുവന്‍ ലഭിച്ചിട്ടില്ല.
വിഷയത്തില്‍ ഇടപെട്ട ഈസ്റ്റ് പൊലിസിനെ വീണ്ടും സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."