കേരളത്തെ വീണ്ടെടുക്കാന്‍ വയോധികന്റെ കേരളാ ഹാഫ് മാരത്തോണ്‍
തൃശൂര്‍: പ്രളയദുരിതത്തില്‍പ്പെട്ട നാടിന്റെ നിര്‍മാണത്തിന് പ്രവാസി മലയാളികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വയോധികനായ അധ്യാപകന്റെ കേരള ഹാഫ് മാരത്തോണ്‍. കാനഡയില്‍ അമ്പത് വര്‍ഷമായി കുടുംബസമേതം താമസിക്കുന്ന ഗണിതശാസ്ത്ര അധ്യാപകനായ പ്രൊഫ. ജോര്‍ജ് തോമസാണ് (71) തിരുവനന്തപുരം മുതല്‍ കാസര്‍കോട് അതിര്‍ത്തിവരെ ദേശീയപാതയിലൂടെ ഓടുന്നത്. ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസില്‍ ഫ്ളാഗ് ഓഫ് ചെയ്ത പരിപാടി ഡിസംബര്‍ മൂന്നിന് സമാപിക്കും. ശനിയാഴ്ചയാണ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മാരത്തോണെത്തിയത്. ഇന്ന് ഗുരുവായൂരില്‍ നിന്നും മാരത്തോണ്‍ ആരംഭിക്കും. ദിവസേന 22 കിലോമീറ്റര്‍ ഓടും. രാവിലെ ഏഴിന് തുടങ്ങുന്ന ഓട്ടം മൂന്നര മണിക്കൂറോളമുണ്ടാവും. മുന്നില്‍ അനൗണ്‍സ്മെന്റ് വാഹനത്തില്‍ സഹായികളായി അഞ്ചു പേരുണ്ട്. കേരള അഡ്വെന്ചര് ടൂറിസവുമായി ചേര്‍ന്നാണ് പരിപാടി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും സഹായ സഹകരണവുമുണ്ട്.
പ്രൊഫ. ജോര്‍ജ് തോമസ് പത്ത് വര്‍ഷം മുമ്പ് കന്യാകുമാരി മുതല്‍ കൊല്ലൂര്‍ മുകാംബികാ ക്ഷേത്രം വരെ ഓടിയിരുന്നു. പ്ലാസ്റ്റിക്കിനെതിരേയുള്ള സന്ദേശവുമായാണ് അന്ന് ഓടിയത്. ഗണിതശാസ്ത്ര അധ്യാപകനായി കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് പ്രൊഫ. ജോര്‍ജ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."