ഭരണസമിതിക്കെതിരേ വിമത കോണ്‍ഗ്രസ് അംഗങ്ങള്‍
കുന്നംകുളം: കൗണ്‍സില്‍ യോഗത്തില്‍ ശൂന്യ വേള അനുവദിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കവും കൈയാങ്കളിയിലും പ്രതിഷേധിച്ച് വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണസമതിക്കെതിരേ രംഗത്തെത്തി. കൗണ്‍സില്‍ യോഗത്തില്‍ ശൂന്യവേള നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങള്‍ ഔദ്യോഗികമായി ബഹിഷ്‌ക്കരിക്കുമെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ ഷാജി ആലിക്കല്‍ പറഞ്ഞു.
37 ല്‍ പതിനഞ്ചംഗങ്ങള്‍ മാത്രമുള്ള സി.പി.എം ഭരണ സമതിക്കു അജന്‍ഡ തീരുമാനങ്ങള്‍ പാസാക്കിയെടുക്കാന്‍ സഹായകരമാകുന്നത് ആറു അംഗങ്ങളുള്ള വിമതരുടെ സഹായമാണ്. എന്നാല്‍ നഗരത്തിന്റെ വികസന കാര്യങ്ങളില്‍ തങ്ങള്‍ ഭരണസമിതിക്കു പൂര്‍ണ പിന്തുണ നല്‍കാറുണ്ടെന്നും ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിമത അംഗങ്ങള്‍ പറഞ്ഞു. തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളില്‍ അംഗങ്ങള്‍ക്കു സംസാരിക്കാന്‍ അവസരം നിഷേധിക്കുകയാണ്. യോഗത്തിന്റെ ശൂന്യവേളയെന്നതു ഓരോ അംഗങ്ങള്‍ക്കും അവരുടെ വാര്‍ഡിനെ പ്രതിനിധീകരിച്ചുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം കാണാനുമാണ്. ഇത് അനുവദിക്കാത്തതു വഴി അംഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇന്നലെ അവതരിപ്പിച്ച അജന്‍ഡകള്‍ ചര്‍ച്ചചെയ്യാനായി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുകയും ഒപ്പം ശൂന്യവേള അനുവദിക്കുകയും വേണമെന്നാണു വിമത പക്ഷത്തിന്റെ ആവശ്യം.
നഗരത്തിന്റെ വികസനത്തിനു പൊന്‍തൂവലകേണ്ട അജന്‍ഡയാണ് ഭരണസമതിയുടെ നിരുത്തരവാദിത്വപരമായ സമീപനത്താല്‍ തകിടം മറിഞ്ഞത്. അജന്‍ഡ പാസായതായി ചെയര്‍പെഴ്‌സണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെ കുറിപ്പ് നല്‍കിയതായും ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."