തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ എറിയാട് പഞ്ചായത്തില്‍ തട്ടിപ്പ്
കൊടുങ്ങല്ലൂര്‍: തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ എറിയാട് പഞ്ചായത്തില്‍ മുക്കാല്‍ ലക്ഷ രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപണം. എറിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തോട് പുനരുദ്ധാരണ പദ്ധതിയുടെ പേരിലാണ് തട്ടിപ്പു നടന്നതായി ആരോപണമുയരുന്നത്. തോട് പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി 79,000 രൂപ ചിലവഴിച്ചുവെന്നാണ് കണക്ക്. പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മാര്‍ച്ച് 17 ന് തുടങ്ങി 23 ന് തൊഴിലുറപ്പ് പ്രവൃത്തി അവസാനിച്ചുവെന്നും രേഖയുണ്ട്. എന്നാല്‍ ഇങ്ങനൊരു പ്രവൃത്തി നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇത്തരമൊരു പ്രവൃത്തി നടന്നിട്ടില്ലെന്നു തോടു കടന്നു പോകുന്ന ഭൂമിയുടെ ഉടമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഏഴു മാസം മുന്‍പ് തോട് ശുചീകരിക്കാമെന്ന വാഗ്ദാനവുമായി വാര്‍ഡ് മെംബറും തൊഴിലുറപ്പ് തൊഴിലാളികളും എത്തിയിരുന്നുവെങ്കിലും തോട് ആഴം കൂട്ടിയാല്‍ ഉപ്പ് വെള്ളം കയറുമെന്നതിനാല്‍ പദ്ധതി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തോട്ടിന് കരയില്‍ ഇത്തരമൊരു ബോര്‍ഡ് പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."