വാഗ്ദാനം നടപ്പാക്കാനൊരുങ്ങി ഗാംഗുലി
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലി തന്റെ ജോലി തുടങ്ങി. സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് പറഞ്ഞ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രശ്നത്തിനാണ് ആദ്യ പരിഗണന നല്‍കിയിട്ടുള്ളത്.
അന്താരാഷ്ട്ര താരങ്ങളെപ്പോലെ ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കും കരാര്‍ കൊ@ണ്ടു വരാനാണ് ഗാംഗുലിയുടെ നീക്കം. ഇതു പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ ആയിരത്തോളം വരുന്ന ഫസ്റ്റ് ക്ലാസ് താരങ്ങള്‍ക്കു ഗുണം ചെയ്യും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കു കരാര്‍ സംവിധാനം കൊ@ണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയതായും പുതിയ ഫിനാന്‍സ് കമ്മിറ്റിയെ ഇതിനു ചുമതലപ്പെടുത്തിയതായും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ വലിയസാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ഉന്നമനത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഗാംഗുലി നേരത്തേ പറഞ്ഞിരുന്നു. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു താരത്തിനു ലഭിക്കുന്ന ശരാശരി വരുമാനം 25 മുതല്‍ 30 ലക്ഷം രൂപ വരെയാണ്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിന് പ്രതിദിനം ഏകദേശം 35,000 രൂപയാണ് ഒരു കളിക്കാരനു ലഭിക്കുക. ബ്രോഡ്കാസ്റ്റ് റൈറ്റിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 13 ശതമാനം ബി.സി.സി.ഐ താരങ്ങള്‍ക്കു വീതിച്ചു നല്‍കുകയും ചെയ്യാറുണ്ടണ്ട്.
ഗാംഗുലിയുടെ പദ്ധതി നടപ്പാക്കാന്‍ ഒരു പക്ഷെ കാലതാമസം എടുത്തേക്കും. കാരണം വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളെ ഏകോപിപ്പിച്ച് ഒരു കുടക്കുകീഴില്‍ കൊണ്ടുവരുന്നത് ശ്രമകരമായ ജോലിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."