വധശ്രമക്കേസിലെ ഗുണ്ടകള്‍ പൊലിസ് പിടിയില്‍
ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടകളെ ഇരിങ്ങാലക്കുട എസ്.ഐ സി.വി ബിബിനും ആന്റീഗുണ്ടാ സ്‌കാഡ് അംഗങ്ങളും ചേര്‍ന്നു പിടികൂടി. കിഴുത്താണി ദേശത്ത് മേപുറത്ത് വീട്ടില്‍ ചിന്നന്‍ എന്നറിയപെടുന്ന വിഷ്ണു പ്രസാദ് (21), ചിറക്കല്‍ ദേശത്ത് അയ്യേരി വീട്ടില്‍ ബിനില്‍ (23) ആണു പിടിയിലായത്. ഈ മാസം ഒന്നാം തിയ്യതി പൊറത്തുശ്ശേരി ദേശത്ത് കുറുപ്പത്ത് വീട്ടില്‍ അജിത്തിനേയും മാതാവ് അമ്മിണിയേയും,പിതാവ് രമേശിനേയും വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലും രണ്ടാം തിയ്യതി പട്ടാപ്പകല്‍ അയല്‍വാസിയായ ചെന്നറ വീട്ടില്‍ അനീഷിനേയും മാരാകായുധങ്ങളായ വടിവാളും കത്തിയുമായി സംഘം ചേര്‍ന്നു വെട്ടി കൊല്ലാന്‍ ശ്രമിക്കുകയും അനീഷിന്റെ സ്‌ക്കൂട്ടറും പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും കത്തികാണിച്ചു ഭീഷണിപെടുത്തി തട്ടിയെടുത്ത കേസിലാണു ഗുണ്ടകളെ അറസ്റ്റു ചെയ്തത്. ജൂണ്‍ മാസത്തില്‍ കോണത്തുകുന്ന് കോടുമാടുത്തില്‍ രശ്മിയേയും മാള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കാവനാട് എന്ന സ്ഥലത്തു വച്ച് രാത്രിയില്‍ എടത്താത്തറ വീട്ടില്‍ അഭീഷ് എന്ന യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിലും ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
ഒന്നാം പ്രതി വിഷ്ണു പ്രസാദ് 2016 വര്‍ഷത്തില്‍ വലപ്പാട് പൊലിസ് സ്റ്റേഷനില്‍ മാരകായുധങ്ങളുമായി പിടികൂടിയതിന് ആംമ്‌സ് ആക്റ്റും കഴിഞ്ഞ വര്‍ഷം ഒന്നര കിലോ കഞ്ചാവു സഹിതം പിടികൂടിയതിനും കാട്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ മറ്റൊരു വധശ്രമകേസും അടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതി ബിനിലിന് ഒറ്റപ്പാലം പൊലിസ് സ്റ്റേഷനില്‍ 5 കിലോ കഞ്ചാവ് സഹിതം പിടികൂടിയ കേസും മറ്റ് നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. പ്രതികള്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാന കണ്ണികളുമാണ്. മയക്കുമരുന്നിന് അടിമപ്പെട പ്രതികള്‍ ഒറീസയില്‍ നിന്നുമാണ് കഞ്ചാവ് ട്രയിന്‍ മാര്‍ഗ്ഗം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതെന്നും പൊലിസിനോട് പറഞ്ഞു.
കൂടാതെ പ്രതികള്‍ ഈ മാസം രണ്ടിനു ആളൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണിക്കര എന്ന സ്ഥലത്ത് ജോഷി എന്നയാളുടെ പലചരക്ക് കടയില്‍ രാത്രി അതിക്രമിച്ചു കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പതിനായിരം രൂപ തട്ടിയെടുത്ത കേസിലും ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഈ ഗുണ്ടാ സഘമാണ് ഏതാനും ദിവസം മുന്‍പ് ഇരിങ്ങാലക്കുട എക്‌സൈസ് ഓഫിസില്‍ രാത്രി ആക്രമണം നടത്തിയത്. ഈ കേസില്‍ കാട്ടൂര്‍ സ്വദേശി അസ്മിനെ പിടികൂടിയിരുന്നു. വീടുകയറി ആക്രമണ കേസില്‍ പൊറത്തുശ്ശേരി മുതിരപറമ്പില്‍ പ്രജീഷിനെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് വ്യക്തമായ സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗുണ്ടകളെ പിടികൂടുന്നതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആന്റി ഗുണ്ടാസ്‌ക്ക്വാഡ് അംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത് , സി.പി.ഒ മാരായ എ.കെ മനോജ്, സുനീഷ് , സുധീഷ് ,വൈശാഖ് , ജോഷി ,അരുണ്‍ ഉണ്ടായിരുന്നു. ആക്രമണത്തിനു പയോഗിച്ച ആയുധങ്ങളും ആഢംബര വാഹനങ്ങളും പൊലിസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്്് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."