ജനതാ ഗ്രന്ഥശാല ഇ വിജ്ഞാന സേവനകേന്ദ്രം ഉദ്ഘാടനം
പുതുശ്ശേരി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് തലത്തില്‍ അനുവദിച്ച ഇ വിജ്ഞാന സേവന കേന്ദ്രം പുതുശ്ശേരി ജനതാ ഗ്രന്ഥശാലയില്‍ ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ് അധ്യക്ഷയായി. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര് അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രവര്‍ത്തകനും കുറുമ്പാല ജി.എല്‍.പി സ്കൂള്‍ പ്രഥമാധ്യാപകനുമായ എ.കെ ഫിലിപ്പിന് എം.എല്‍.എ ജനതാ ഗ്രന്ഥശാലയുടെ ഉപഹാരം കൈമാറി.
ഗ്രാമപഞ്ചായത്തംഗം ശ്രീജാ രാജേഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സി അംഗം കെ.വി മുകുന്ദന്, പുതുശ്ശേരി ജി.എല്‍.പി സ്കൂള്‍ പ്രഥമാധ്യാപിക ടി.പി ത്രേസ്യ, വി.പി വിജയന്, കെ.എ പ്രേംജിത്ത്, ഗ്രന്ഥശാലാ പ്രസിഡന്റ് പി ശങ്കരന്, സെക്രട്ടറി കെ.ആര് ശേഖരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."