സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എ.ഐ.സി.ടി.ഇ
ന്യൂഡല്‍ഹി: സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ). ഒരേ സമയം രണ്ടോ അതില്‍ അധികമോ കോളജില്‍ അധ്യാപകരായി തുടര്‍ന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനം.
ഒരു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ഒന്നിലധികം കോളജുകളില്‍ ഒരേ അധ്യാപകരെ നിയമിച്ചതായി കണ്ടെത്തിയാല്‍ ആ എന്‍ജിനീയറിങ്ങ് കോളജിന്റെ അംഗീകാരം നഷ്ടമാകും. ഇതു സംബന്ധിച്ച് എ.ഐ.സി.ടി.ഇയുടെ കീഴിലുള്ള എല്ലാ എന്‍ജിനീയറിങ്ങ് കോളജുകളിലും എ.ഐ.സി.ടി.ഇ സര്‍ക്കുലര്‍ അയച്ചു.
ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ അധ്യാപകരെ പങ്കിടുന്നതിനെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എ.ഐ.സി.ടി.ഇ കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുന്നത്.
ഒരേ സമയം അധ്യാപകരെ പങ്കിടുന്നതിനാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്നും സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരം നല്‍കുമ്പോള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ലംഘിക്കുന്നുവെന്നും കണ്ടെത്തിയതിനാലാണ് കര്‍ശന നടപടി സ്വകീകരിക്കുന്നത് എന്നാണ് എ.ഐ.സി.ടി.ഇയുടെ വിശദീകരണം. രാജ്യത്തെ പതിനായിരത്തിലധികം എന്‍ജിനീയറിങ് കോളജുകളെയും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന കൗണ്‍സില്‍ ആണ് എ.ഐ.സി.ടി.ഇ.
കൗണ്‍സിലില്‍നിന്ന് എക്സ്റ്റന്‍ഷന്‍ ഓഫ് അപ്രൂവല്‍ ലഭിച്ചതിനു ശേഷം സ്ഥാപനങ്ങളില്‍കോഴ്‌സുകള്‍ തുടങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ എ.ഐ.സി.ടി.ഇയ്ക്ക് ലഭിച്ച പരാതികള്‍ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശരിയാണെന്നു കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അംഗീകാരം എടുത്തു മാറ്റുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കാനും എ.ഐ.സി.ടി.ഇ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."