HOME
DETAILS
MAL
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രമേള: ഐ.എച്ച്.ആര്‍.ഡി വിദ്യാര്‍ഥികള്‍ക്കും അവസരം
backup
October 29 2019 | 20:10 PM
തിരുവനന്തപുരം: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രമേളകളില്‍ ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ ഐ.എച്ച്.ആര്‍.ഡിക്കു കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെ കുടി പങ്കെടുപ്പിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കി.
വട്ടകുളം ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷം സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രമേള കണ്ണൂരിലാണ് നടക്കുന്നത്.
വര്‍ഷങ്ങളായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴില്‍ നടക്കുന്ന ശാസ്‌ത്രോല്‍സവത്തില്‍ ഐ.ടി.ഐ.കളിലെയും മറ്റും കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ഐ.എച്ച്.ആര്‍.ഡിയ്ക്ക് കീഴിലുള്ള ടി.എച്ച്.എസ്.എസുകളിലെ എട്ടു മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."