HOME
DETAILS

സഊദിയില്‍ പൊതുമാപ്പ് കലാവധി കഴിഞ്ഞു; ഫൈനല്‍ എക്‌സിറ്റ് ലഭിച്ച വിദേശികള്‍ ഉടന്‍ രാജ്യം വിടണം

  
backup
June 25 2017 | 04:06 AM

saudi-1

ജിദ്ദ: പൊതുമാപ്പിന്റെ ഇളവില്‍ ഫൈനല്‍ എക്‌സിറ്റ് ലഭിച്ച വിദേശികള്‍ ഉടനെ രാജ്യം വിടണമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. 90 ദിവസത്തെ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ ഇതുവരെ നാലേമുക്കാല്‍ ലക്ഷം നിയമ ലംഘകര്‍ പദവി ശരിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി പറഞ്ഞു.

പൊതുമാപ്പ് അവസാനിക്കുന്നതോടെ എക്‌സിറ്റ് വിസയും റദ്ദാകും. പൊതുമാപ്പ് ആരംഭിച്ചത് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ഫൈനല്‍ എക്‌സിറ്റിന് അനുമതി ലഭിച്ച മുഴുവന്‍ പേരും ശവ്വാല്‍ ഒന്നിന് മുന്‍പായി രാജ്യം വിടണം. അല്ലാത്തവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. നിയമ ലംഘകരായി പരിഗണിച്ച് ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈല്‍മാന്‍ അല്‍ യഹ്‌യ വ്യക്തമാക്കി.

വിരലടയാളം രേഖപ്പെടുത്തി സഊദിയിലേക്ക് തിരിച്ചു വരാനാവാത്ത വിധം നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ അവസാനിക്കുന്നതോടെ പാസ്‌പോര്‍ട്ട് വിഭാഗം ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റദ്ദാക്കും. അതോടെ ഇവര്‍ പൊതുമാപ്പിന്റെ ഇളവിന് അര്‍ഹരല്ലാത്തായി തീരുകയും ചെയ്യും.പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ തൊഴില്‍ താമസ നിയമ ലംഘകരായി പരിഗണിക്കും. പിഴ, ജയില്‍ വാസം, നാടുകടത്തല്‍ എന്നിവയാണ് ഇവര്‍ക്കുള്ള ശിക്ഷ. അതിനിടെ നിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ബിസിനസ് മേധാവികളുമായി ചര്‍ച്ച നടത്തി നിയമലംഘകര്‍ ഇല്ലെന്നു ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കി. ഇവര്‍ ചെയ്യുന്ന ജോലി ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. നിലവിലെ പ്രത്യേക പരിശോധനയില്‍ പൊലിസ്, അര്‍ധ സേന വിഭാഗം, ട്രാഫിക് പൊലിസ്, തൊഴില്‍ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവര്‍ പങ്കടുക്കും. റമദാനിനു ശേഷം അനധികൃത തൊഴിലാളികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സുരക്ഷാ ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും ജവാസാത്ത് മേധാവി പറഞ്ഞു.

അതിനിടെ, ഔട്ട്പാസിന് അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 29,219 ആയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ മലയാളികളുടെ എണ്ണം രണ്ടായിരത്തിന് താഴെയാണ്.
ഇവരില്‍ 28,807 പേര്‍ക്ക് ഔട്ട്പാസ് വിതരണം ചെയ്തതായി ഇന്ത്യന്‍ എംബസി കമ്യൂനിറ്റി വെല്‍ഫെയര്‍ കോണ്‍സുലാര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.

അതേ സമയം സീസണ്‍ ആയതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് ലഭിക്കാതെ പ്രയാസപ്പെടുകയാണ് എക്‌സിറ്റ് ലഭിച്ചവരില്‍ പലരും. എക്‌സിറ്റ് നേടിയിട്ടും നാട്ടിലേക്ക് പോകാതെ യാത്ര  നീട്ടിവെച്ചവരാണ്  ദുരിതത്തിലായത്. പെരുന്നാളും വേനലവധിയും കാരണം വിമാന യാത്രക്ക് തിരക്ക് വര്‍ധിച്ചതോടെ ടിക്കറ്റ് ലഭിക്കാതെ പലരും പ്രയാസപ്പെടുന്നുണ്ട്. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലേക്കും നിലിവില്‍ നാലായിരം റിയാലിനടുത്താണ് ഒരു ഭാഗത്തേക്കുള്ള യാത്രാനിരക്ക്. എന്നാല്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതിനാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് പാസ്‌പോര്‍ട്ട് വിഭാഗം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  8 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  21 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago