ഒന്നാംവിള ഉണക്കത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തം
പെരുവെമ്പ്: ഒന്നാംവിള ഉണക്കത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വായ്പയെടുത്ത് വിളവിറക്കിയ കര്‍ഷകര്‍ക്ക് പറമ്പിക്കുളത്ത്‌നിന്നുള്ള വെള്ളം ലഭിക്കാതെയും കുഴല്‍കിണര്‍വെള്ളം ലഭിക്കാതെയും പ്രതിസന്ധിയിലായി. തുടര്‍ന്നുണ്ടായ കനത്ത മഴയിലും കൃഷിചെയ്തവരുടെ വിളകള്‍ വെള്ളത്തിനടിയിലായി നശിച്ചിരുന്നു.
ഇവക്കായി നഷ്ടപരിഹാരം കണ്ടെത്തുന്നതിന് പഠനങ്ങളും ഉദ്യോഗസ്ഥ സന്ദര്‍ശനങ്ങളും നടത്തിയതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. വിള നാശത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരതുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് പട്ടഞ്ചേരിയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു. ബാങ്ക് വായ്പകളെടുത്ത് തിരിച്ചടക്കുവാന്‍ സാധിക്കാത്ത നെല്‍കര്‍ഷകര്‍ രണ്ടാം വിളയിറക്കുവാന്‍ വീണ്ടും വായ്പ്പയെടുത്താണ് കാര്‍ഷികമേഖല സജീവമാക്കുന്നത്.
2016-17 വര്‍ഷത്തെ വിളനശിച്ചതിനുള്ള നഷ്ടപരിഹാരതുക വിതരണത്തില്‍ സര്‍ക്കാരിനുണ്ടായ അപാകതകള്‍ ഇത്തവണയും ആവര്‍ത്തിക്കാതിരിക്കുവാന്‍ കൃഷി ഓഫിസര്‍മാര്‍ തയാറാക്കിയ നഷ്ടപരിഹാരതുക വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് പാടശേഖര സമിതിഭാരവാഹികള്‍ ആവശ്യപെട്ടു.
പെരുവെമ്പ്, പുതുനഗരം, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടഞ്ചേരി എന്നീ പഞ്ചായത്തുകളിലായി നലായിരത്തിലധികം നെല്‍കര്‍ഷകര്‍ക്കാണ് സുസ്ഥിര നെല്‍കൃഷി പദ്ധതിയില്‍ ഹെക്ടറിന് 1,500 രൂപ വീതമുള്ള തുകയും, രാഷ്ട്രീയ കൃഷി വികാസ് യോചന പദ്ധതിയിലൂടെ ഹെക്ടറിന് 6,000 രൂപുയും നല്‍കുവാനുള്ള കഴിഞ്ഞവര്‍ഷത്തെ കുടിശ്ശിക ഉടന്‍ നല്‍കുകയും നടപ്പുവര്‍ഷത്തില്‍ കൃത്യമായി കനാല്‍വെള്ളം ലഭിക്കാതെ ഞാറ് നശിച്ചുപോയ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടത്തിന് തുക നിശ്ചയിച്ച് വിതരണം നടത്തണമെന്ന് കര്‍ഷകര്‍ ആവശ്യപെട്ടു. പൂര്‍ണമായും ഉണക്കത്തിനു ശേഷമാണ് കനാല്‍വെള്ളമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."