അപകടക്കെണിയായി ഫുട്ട്പാത്ത് കുഴികള്‍
സുല്‍ത്താന്‍ ബത്തേരി: ഇഴഞ്ഞു നീങ്ങുന്ന സുല്‍ത്താന്‍ ബത്തേരി നരത്തിലെ ഫുട്ട്പാത്ത് നിര്‍മാണം കാല്‍നട യാത്രക്കാര്‍ക്ക് അപകട കെണിയാകുന്നു. ഫുട്ട്പാത്തിന് മുകളില്‍ സ്ലാബ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്.
കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. വണ്‍വേ ആയ റഹീം മെമ്മോറിയല്‍ റോഡിലാണ് ചതിക്കുഴി ഒളിഞ്ഞിരിക്കുന്നത്. ഈ ഭാഗത്ത് കാല്‍നടയാത്രക്കാര്‍ ഈ കുഴിയില്‍ വീഴുന്നത് പതിവായിരിക്കുകയാണ്. ഫുട്പാത്തിന്റെ മധ്യഭാഗത്തായി ടൗണില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്ന ഓവുചാല്‍ എത്തുന്നിടത്ത് സ്ലാബ് സ്ഥാപിച്ചിട്ടില്ല.
കാല്‍നടയാത്രക്കാരുടെ ശ്രദ്ധയില്പെടാത്ത തരത്തിലാണ് ഈ കുഴിയുള്ളത്. കഴിഞ്ഞ ദിവസം ഇതുവഴി സഞ്ചരിച്ചയാള്‍ ഗര്‍ത്തത്തില്‍ വീണാണ് പരുക്കേറ്റത്. ഇതിനു പുറമെ റഹിം മെമ്മേറിയല്‍ റോഡില്‍ പലഭാഗത്തും ഫൂട്പാത്ത് തന്നെ നിര്‍മിച്ചിട്ടില്ല.
വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്ന ഫുട്ട്പാത്ത് നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമന്നും ഫുട്ട്പാത്ത് ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."