കുടിശ്ശിക തീര്‍ത്തു: അഭിലാഷിനും കുടുംബത്തിനും ആധാരം ലഭിച്ചു
ചിറ്റൂര്‍: ബാങ്കില്‍നിന്നുള്ള ജപ്തിഭീഷണി കാരണം ഉറക്കംനഷ്ടപ്പെട്ട ചിറ്റൂര്‍ പൊല്‍പ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കള്‍ക്കും ഇനി മനസമാധാനത്തോടെ ഉറങ്ങാം. കടങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാന്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ 'ദയ' ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്ത് വരികയായിരുന്നു. ബാങ്കിലെ കുടിശ്ശിക മുഴുവന്‍ തീര്‍ത്ത് തിരിച്ചെടുത്ത ആധാരം ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണകുട്ടി അഭിലാഷിനു കൈമാറി.
അത്തിക്കോട് ശിശുവിഹാര്‍ കമ്മ്യൂനിറ്റി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി മുഖ്യാതിഥിയായി. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഇ.ബി രമേഷ് അധ്യക്ഷനായി.
ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പൗരപ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെംബര്‍ അബ്ബാസ്, പുതുനഗരം സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എം. ഹംസ,അജിത്ത് നാരങ്ങാലില്‍, മുരുകേശന് മാസ്റ്റര്‍, ശങ്കര്‍ജി കോങ്ങാട്, ബൈജു, മിനി,സമദ് കല്ലടിക്കോട്, ഉഷ, ദീപ ജയപ്രകാശ്, രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."