HOME
DETAILS

പീഡിപ്പിക്കുന്നത് മജിസ്‌ട്രേറ്റിനോട് നേരിട്ടു പറഞ്ഞു, പ്രതിയെ ചൂണ്ടിക്കാണിച്ചു, കോടതി ഒന്നും മുഖവിലക്കെടുത്തില്ല- വാളയാറില്‍ കൂടുതല്‍ വെളിപെടുത്തലുമായി മാതാവ്

  
backup
October 30 2019 | 04:10 AM

national-valayar-case-mother-demanded-cbi-enquiry-30-10-2019

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണമല്ല, പുനരന്വേഷണമാണ് വേണ്ടതെന്ന് കുട്ടികളുടെ മാതാവ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലോക്കല്‍ പൊലിസ് അന്വേഷിച്ചാല്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല. ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും പൊലിസ് ഹാജരാക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അപ്പില്‍ പോവാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ണുകൊണ്ട് കണ്ടതായി മജിസ്‌ട്രേറ്റിനോട് നേരിട്ടു പറഞ്ഞിരുന്നു. കോടതിയില്‍ പ്രതി ചൂണ്ടിക്കാണിച്ചു കൊടുത്തു. ഇതൊന്നും കോടതി മുഖവിലക്കെടുത്തില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇത്രയോക്കെ തെളിവു നല്‍കിയിട്ടും അവരെന്തിന് പ്രതികളെ വെറുതെ വിട്ടു എന്ന് അവര്‍ ചോദിച്ചു. ചെറിയ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമാണ് അറിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയായ കുട്ടിയായിരുന്നു. പീഡിപ്പിച്ചയാള്‍ ബന്ധുവായിരുന്നു. അവര്‍ക്കും പെണ്‍കുട്ടികളുണ്ട്. ഇതൊക്കെ ഓര്‍ത്താണ് അന്ന് പൊലിസില്‍ പരാതിപ്പെടാതിരുന്നതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ അന്ന് തന്നെ അയാളെ വിളിച്ച് താക്കീത് ചെയ്തിരുന്നു. പിന്നീട് അയാള്‍ വീട്ടില്‍ വന്നിരുന്നില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തങ്ങള്‍ ജോലിക്കു പോവുമ്പോള്‍ വീട്ടില്‍ ആളില്ലെന്ന് അറിയിക്കാന്‍ അയല്‍വാസി ഉണ്ടായിരുന്നു. തങ്ങളില്ലാത്ത നേരത്ത് അവര്‍ വീണ്ടും വന്നിരുന്നുവെന്നതൊക്കെ പിന്നീടാണ് അറിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. കുട്ടികള്‍ ചെറുതാണ്. മൂത്തകുട്ടിക്ക് പതിനൊന്നു വയസ്സും ആറുമാസവുമേ ആയിട്ടുള്ളു. അവരെങ്ങിനെയാണ് ആത്മഹത്യ ചെയ്യുക. ഷാള്‍ എറിഞ്ഞു പിടിപ്പിച്ചെന്നാണ് പൊലിസ് പറയുന്നത്. ഈ ചെറിയ കുട്ടി ഓടില്‍ എങ്ങിനെയാണ് ഷാള്‍ എറിഞ്ഞു പിടിപ്പിക്കുകയെന്നും അവര്‍ ചോദിച്ചു.

കേസില്‍ തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago