കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് അഭിഭാഷകന്
തിരുവനന്തപുരം:കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വീണ്ടും വഴിത്തിരിവില്‍. പള്‍സര്‍ സുനിയുടേതായി പുറത്തുവന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് അഭിഭാഷകന്. പൊലിസ് പീഡിപ്പിച്ചെന്നാരോപിച്ച് സുനി മുന്‍പ് നേരിട്ടെഴുതി നല്കിയ പരാതിയിലെ കയ്യക്ഷരം ഇതുമായി പ്രകടമായ വ്യത്യാസമുണ്ട്.
വാഗ്ദാനം ചെയ്ത പണം തരണമെന്ന് ദിലീപിനോട് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ടായിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും മൊഴിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചു.
ദിലീപ് പരായിയില്‍ ഉന്നയിച്ച വിഷ്ണുവിനെയും പൊലിസ് ചോദ്യം ചെയ്യും. കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിന്‍സന്റെ മൊഴി രേഖപ്പെടുത്തും, ഇതിനുള്ള അനുമതിക്കായി പൊലിസ് കോടതിക്ക് അപേക്ഷ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."