HOME
DETAILS
MAL
സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത്: വിശദീകരണങ്ങളുമായി മുഖ്യമന്ത്രി
backup
October 30 2019 | 05:10 AM
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കൂടാതെ മാവോയിസ്റ്റിന്റെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നവരാണ് മാവോയിസ്റ്റുകള്‍ അതിനാല്‍ മാവോയിസ്റ്റിനെ തടയേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ദുഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."