കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ തൂങ്ങി മരിച്ച കര്ഷകന് ജോയിയുടെ ആത്മഹത്യക്കുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം.
നികുതിയടച്ച് തന്റെ ഭൂസ്വത്ത് കൈക്കലാക്കാന്‍ സഹോദരന് ശ്രമിക്കുന്നുവെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്.
ജോയിയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി മറ്റൊരാള്‍ അടക്കുന്നുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല തവണ വില്ലേജ് ഓഫിസില്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി പറയുന്നു.
മറ്റൊരാളെ നികുതി അടയ്ക്കാന്‍ അനുവദിക്കരുതെന്ന് സിരീഷിനോട് പലവട്ടം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശിക്കപ്പെടുന്നത് ജോയിയുടെ സഹോദരന് ജിമ്മിയാണെന്നാണ് പൊലിസിന്റെ നിഗമനം. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.
ഈ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."