ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കി ആം ആദ്മി സര്‍ക്കാര്‍,ദിവസവും യാത്ര ചെയ്യുന്നത് 10 ലക്ഷം സത്രീകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനിമുതല്‍ സൗജന്യയാത്ര. സ്ത്രീകളുടെ സുരക്ഷയ്ക്കായി 13,000 മാര്‍ഷലുകളെയും സര്‍ക്കാര്‍ നിയമിച്ചു. ബസുകളില്‍ സി.സി.ടി.വി കാമറകള്‍ അടക്കമുള്ള ആധുനിക സുരക്ഷാ സംവിധാനം, ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള 1000 ലോ ഫ്‌ളോര്‍ ബസുകള്‍ എന്നിവയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കി. പ്രതിദിനം 30 ലക്ഷം പേരാണ് ഡല്‍ഹി ടൂറിസം വകുപ്പിനു കീഴിലുള്ള ബസുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. ഇവരില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകളാണ്. പുതിയ തീരുമാനം പത്തുലക്ഷത്തോളം വനിതാ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും. ഇതുമൂലം 700 കോടി രൂപയോളം സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യതവരും.
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ മുഖ്യ വിഷയമാണ്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സാധാരണക്കാരെ മുന്നില്‍ക്കണ്ടുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ജനപിന്തുണ ലഭിക്കുന്ന തീരുമാനം. ഇനി വീടുകളില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സംരക്ഷണവും കരുതലും സര്‍ക്കാര്‍ ബസുകളിലും ഉണ്ടാവുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."