കൊച്ചി മേയറെ കുരുക്കിയ പോസ്റ്റ് വിഴുങ്ങി ഹൈബി ഈഡന്‍ എം.പി
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന് എതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് വിഴുങ്ങി ഹൈബി ഈഡന്‍ എം.പി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈബി മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരസഭ ഭരണത്തിന്റെ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു അഭിപ്രായം.
ഇതിന് വിജയിച്ച ചരിത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നവര്‍ പരാജയത്തിന്റെ പാഠം കൂടി പഠിക്കണമെന്നതായിരുന്നു മേയര്‍ തിരിച്ചടിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്‌കാരം പഠിക്കാന്‍ മുന്‍ എസ്.എഫ്.ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല എന്നായിരുന്നു സൗമിനി ജെയിന് എതിരെ വീണ്ടും ഒളിയമ്പുമായി ഹൈബി ഈഡന്റെ കുറിപ്പ്. ഇതാണ് വിവാദമായതോടെ വിഴുങ്ങിയത്.
'ഇത് കോണ്‍ഗ്രസാണ് സഹോദരി... തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് ഒന്‍പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ, ഇത് കോണ്‍ഗ്രസാണ്' എന്നായിരുന്നു പോസ്റ്റ്.
നേരത്തെ എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്ക്കെതിരായ ജനരോഷം പ്രതിഫലിച്ചതുകൊണ്ടാണ്.
പൊതുജനത്തിന്റെ വികാരം മനസിലാക്കുന്നതില്‍ നഗരസഭ സമ്പൂര്‍ണ പരാജയമാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പരാജയമാണ്. മേയര്‍ തല്‍സ്ഥാനത്ത് തുടരണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.
ഹൈബിയുടെ ഭാവമാറ്റം എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു സൗമിനി ജെയിനിന്റെ മറുപടി. നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു മേയറുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."