മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധം: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് അഗളി സി.പി.എം നേതാക്കള്‍, ഈ രക്തത്തില്‍ പങ്ക് ചേരാന്‍ കഴിയില്ല, വര്‍ഗ്ഗബോധം എന്നൊന്നുണ്ട്, കൊലചെയ്യപ്പെട്ടത് സഖാക്കളാണ്
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പൊലിസ് വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍
പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്നും രാജി. ഡി.വൈ.എഫ്.ഐ അഗളി മേഖലാ സെക്രട്ടറി അമല്‍ദേവ് സി ജെ, കൊല്ലം എസ്.എഫ്.ഐ മുന്‍ ജില്ലാകമ്മിറ്റി അംഗം എസ് യാസിന് എന്നിവരാണ് രാജിവെച്ചത്.
ഈ രക്തത്തില്‍ പങ്ക് ചേരാന്‍ കഴിയില്ല. വര്‍ഗ്ഗബോധം എന്നൊന്നുണ്ട്. കൊലചെയ്യപ്പെട്ടത് സഖാക്കളാണ്. നമ്മുടെ ചോരയാണ് എന്ന് യാസിന് ഫേസ്ബുക്കില്‍ കുറിച്ചു.
ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം സംഘടനകളില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം എന്നാണ് അമല്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചത്.
ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വിശദീകരിച്ചത്. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയില്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."