HOME
DETAILS

മത നിലപാടുകളില്‍ മായം ചേര്‍ക്കാത്ത രാഷ്ട്രീയക്കാരന്‍

  
backup
November 21 2018 | 01:11 AM

47964789786246456415456-2


#മുസ്തഫ മുണ്ടുപാറ

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ മതപരമായ വിശ്വാസങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാത്ത വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസ്. ഇതുസംബന്ധമായ തന്റെ വിശ്വാസവും കാഴ്ചപ്പാടുകളും ആരുടെ മുമ്പിലും തുറന്നുപ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.

സമീപകാലത്തുണ്ടായ മുത്വലാഖ് വിവാദത്തില്‍ ഇസ്‌ലാമിക ശരീഅത്തിനോടൊപ്പം നില്‍ക്കുക മാത്രമല്ല, ഒളിയും മറയുമില്ലാതെ അതു തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. മുത്വലാഖ് ഇസ്‌ലാമികമല്ലെന്ന് സുപ്രിം കോടതി വിധി പറഞ്ഞപ്പോള്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച മുസ്‌ലിം രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഇപ്പോഴും പലരും നിലപാടുകള്‍ തുറന്നുപറയാന്‍ തയ്യാറാകാതിരിക്കുമ്പോഴാണ് കോണ്‍ഗ്രസുകാരനായ ഷാനവാസ് വെട്ടിത്തുറന്ന് മുത്വലാഖ് ഓര്‍ഡിനന്‍സിനെ അതിശക്തമായി എതിര്‍ത്തത്. ഇസ്്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കണിശമായ നിലപാടുണ്ടായിരുന്നു. 1985 ല്‍ ഷാബാനു ബീഗം കേസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന മുത്തലാഖ് വിവാദത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് ആരിഫ് ഖാന്‍ മുത്തലാഖ് വിരുദ്ധമായ നിലപാടു സ്വീകരിച്ചതിനാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തു പോകേണ്ടി വന്നിരുന്നു. അന്നു പാര്‍ലമെന്റില്‍ ആരിഫ്ഖാനെതിരേ അതിശക്തമായ നിലപാടെടുത്ത ജി.എം ബനാത്ത് വാലയുടെ പിന്‍മുറക്കാരനെന്നോണം കേരളത്തില്‍ നിന്ന് മറ്റൊരു പാര്‍ലമെന്റേറിയന്റെ ശബ്ദമായിട്ടായിരുന്നു ശരീഅത്ത് വിഷയങ്ങളില്‍ ഷാനവാസ് നിലകൊണ്ടത്.

വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന ഇദ്ദേഹം ശരീഅത്ത് സംബന്ധമായ കാര്യങ്ങളില്‍ പണ്ഡിതന്മാരുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. മുത്തലാഖ് ഇസ്്‌ലാമികമല്ലെന്ന വാദത്തിനെതിരേ അതിശക്തമായി നിലപാട് സ്വീകരിച്ച ഷാനവാസ് ചാനല്‍ ചര്‍ച്ചകളിലും മറ്റു വേദികളിലും മുതലാഖ് ഇസ്ലാമികമാണെന്ന് തെളിവു സഹിതം സമര്‍ത്ഥിച്ചു.

ബാബരി മസ്ജിദ്, ഏക സിവില്‍കോഡ്, വിവാഹപ്രായ പരിധി പോലോത്ത വിഷയങ്ങളിലും വല്ലവരുടെയും അപ്രീതിയുണ്ടാകുമെന്ന് ഭയപ്പെട്ട് പറയേണ്ടത് പറയാതെയിരുന്നില്ല. പാര്‍ലമെന്ററി വ്യാമോഹം കാരണമായി ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടാല്‍ വോട്ട് നഷ്ടപ്പെടുമോയെന്ന ഭയം രാഷ്ട്രീയക്കാരെ മുസ്‌ലിംകളുടെ കാര്യം പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഷാനവാസ് ഇതിന് അപവാദമാണ്.

രണ്ടാഴ്ച മുന്‍പ് ചെന്നൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി അത്യാസന്ന നിലയിലായ സന്ദര്‍ഭത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലാമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് ദുആ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം തങ്ങള്‍ക്ക് കൈമാറിയപ്പോള്‍ ദീര്‍ഘമായി ദുആ ചെയ്യുകയും പിറ്റേദിവസത്തെ സുപ്രഭാതത്തില്‍ ദുആ ചെയ്യാന്‍ അഭ്യര്‍ഥന കൊടുക്കുകയും ചെയ്തു.

സമസ്തയുടെ പണ്ഡിതന്മാരോട് വലിയ ആദരവായിരുന്നു അദ്ദേഹത്തിന്. സമസ്ത നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍ തുടങ്ങിയവരുമായി ആത്മ ബന്ധം പുലര്‍ത്തിയ അദ്ദേഹം ക്ഷണിക്കപ്പെട്ടപ്പോഴെല്ലാം സമസ്തയുടെ എല്ലാ വേദികളിലുമെത്തി. മിക്കപ്പോഴും കേവലമൊരു ഫോണ്‍കോള്‍ മുഖേനയായിരുന്നു ക്ഷണിച്ചിരുന്നത്. സമസ്തയുടെ ഏതു പണ്ഡിതനും മരണപ്പെട്ടാല്‍ എല്ലാ പ്രയാസങ്ങളും സഹിച്ച് അദ്ദേഹം ഓടിയെത്താറുണ്ടായിരുന്നു. സമസ്തയുടെയും അതിന്റെ കീഴ്ഘടകങ്ങളുടെയും വിഷയങ്ങളില്‍ ധാരാളം സഹായം അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരുപാട് മതസ്ഥാപനങ്ങള്‍ക്ക് പല തരത്തിലും അദ്ദേഹം മുഖേന സഹായം ലഭിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  26 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  27 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  31 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago