HOME
DETAILS

ആര് കൊണ്ടുവന്നു? എന്തിന് കൊണ്ടുവന്നു ?; തീവ്ര വലതുപക്ഷ എം.പിമാരെ കശ്മിരിലേക്ക് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ചര്‍ച്ചയായ 10 കാര്യങ്ങള്‍ ഇവയാണ്

  
backup
October 30 2019 | 16:10 PM

eu-mps-kashmir-visit-what-does-it-mean

ന്യൂഡല്‍ഹി: ജമ്മുകശ്മിരിന്റെ പ്രത്യേക അവകാശം സംബന്ധിച്ച 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെത്തുടര്‍ന്നു സവിശേഷ സാഹചര്യംനിലനില്‍ക്കുന്ന സംസ്ഥാനത്ത് തീവ്രവലതുപക്ഷ നിലപാടുള്ള യൂറോപ്യന്‍ എം.പിമാരെ വിരുന്നൂട്ടിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പ്രതിരോധത്തില്‍. കശ്മിര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തരസമൂഹത്തില്‍ നിന്ന് പഴികേട്ടതിനാല്‍ വലതുപക്ഷ എം.പിമാരെ വളിപ്പിച്ച് അവരിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് യൂറോപ്യന്‍ എം.പിമാരെ ക്ഷണിച്ചതെങ്കിലും സന്ദര്‍ശനലക്ഷ്യം ഫലംകാണാതെ വരികയും എം.പിമാരില്‍ ഒരുവിഭാഗം സര്‍ക്കാരിനെ വിമര്‍ശിക്കുകയും യാത്രയുടെ സ്‌പോണ്‍സര്‍മാരുമായുള്ള ദുരൂഹബന്ധം ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്.

ആകെ 28 എം.പിമാരെയാണ് കശ്മിരിലേക്ക് ക്ഷണിച്ചത്. എന്നാല്‍ സൈനികരുടെയും മറ്റും സാന്നിധ്യത്തിലല്ലാതെ ജനങ്ങളുമായി സ്വതന്ത്രമായി ഇടപഴകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ലിബറല്‍ ഡമോക്രാറ്റ് എം.പി ക്രിസ്‌ഡേവിസിനുള്ള സന്ദര്‍ശനാനുമതി സര്‍ക്കാര്‍ റദ്ദാക്കി. പിന്നാലെ സമാന കാരണം ചൂണ്ടിക്കാട്ടി നാലു എം.പിമാരും കശ്മിര്‍ സന്ദര്‍ശനം വേണ്ടെന്നുവച്ചു. ഇതോടെ 23 എം.പിമാരാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവര്‍ ഇന്നലെ യാത്ര പൂര്‍ത്തിയാക്കി മടങ്ങുകയുംചെയ്തു.

[caption id="attachment_787641" align="aligncenter" width="460"] മാദി ശര്‍മ[/caption]

എം.പിമാരുടെ സന്ദര്‍ശനം സംബന്ധിച്ച് ഉയര്‍ന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്:
1, സുരക്ഷാ കാരണങ്ങളാല്‍ കശ്മിരില്‍ ഇന്ത്യന്‍ പ്രതിപക്ഷനേതാക്കള്‍ക്ക് അനുമതി നിഷേധിക്കുകയും സര്‍ക്കാര്‍ പിന്തുണയോടെ വിദേശ എം.പിമാര്‍ സന്ദര്‍ശിക്കുകയും ചെയ്തതിന്റെ സാംഗത്യം എന്ത്? വിദേശികള്‍ക്കില്ലാത്ത സുരക്ഷാ ഭീഷണി എങ്ങിനെ ഇന്ത്യന്‍ എം.പിമാര്‍ക്ക് ഉണ്ടായി?

2, യൂറോപ്യന്‍ എം.പിമാര്‍ക്ക് 'സ്വകാര്യ സന്ദര്‍ശനത്തി'ന് അവസരം കൊടുത്ത ഇന്ത്യക്ക് എങ്ങിനെ യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധികളെ കശ്മിര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയും? പ്രത്യേകിച്ച് കശ്മിരിലെ സംഭവവിവാകസങ്ങളില്‍ യു.എന്‍ കമ്മിഷന്‍ അതീവ അശങ്ക അറിയിച്ച സാഹചര്യത്തില്‍.

3, യൂറോപ്യന്‍ എം.പിമാരുടെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാരായി ഉയര്‍ന്നുകേട്ട പേരായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോണ്‍ അലൈന്‍ഡ് സ്റ്റഡീസ്, എകണോമിക് ആന്‍ഡ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്നീ എന്‍.ജി.ഒകള്‍ ഇതുവരെ യാതൊരു പ്രവര്‍ത്തനവും നടത്താത്തവരും ഈ രംഗത്ത് അറിയപ്പെടാത്തവരുമാണ്.

4, കശ്മിരിലെത്തിയാല്‍ അവിടെയുള്ള സാധാരണക്കാരെ കാണാനും അവരുമായി സംസാരിക്കാനും അവസരം വേണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ ബ്രിട്ടനിലെ ലിബറല്‍ ഡമോക്രാറ്റ് എം.പി ക്രിസ് ഡേവിസിനുള്ള ക്ഷണം ഇതേ എന്‍.ജി.ഒ റദ്ദാക്കുകയും ചെയ്തു.

5, ക്ഷണിക്കപ്പെട്ട 27ല്‍ 23 എം.പിമാരും കടുത്ത വലതുപക്ഷ, മതവിരുദ്ധ നിലപാട് പിന്തുടരുന്നവരാണ്. വലതുപക്ഷ ആശയക്കാരല്ലാത്ത നാലുപേര്‍ ഡല്‍ഹിയിലെത്തിയെങ്കിലും അവര്‍ കശ്മിരില്‍ പോയതുമില്ല. നാസി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ രാജ്യാന്തരവേദിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ വരെ ഈ 23 എം.പിമാരില്‍ ഉള്‍പ്പെടും.

6, ഇന്ത്യ പാക് പ്രശ്‌നത്തില്‍ മൂന്നാംകക്ഷി വേണ്ട, കശ്മിര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് തുടങ്ങിയ നയങ്ങള്‍ ആവര്‍ത്തിക്കാറുള്ള കേന്ദ്രസര്‍ക്കാര്‍, യൂറോപ്യന്‍ എം.പിമാരുടെ കാര്യമെത്തിയപ്പോള്‍ ഇക്കാര്യത്തിലെല്ലാം ഒത്തുതീര്‍പ്പിലെത്തി.

7, നിരവധി വിദേശമാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും രാജ്യാന്തര മനുഷ്യവകാശ സംഘടനകളും കശ്മിര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളും അഭിപ്രായപ്രകടനങ്ങളും പങ്കുവച്ച സാഹചര്യത്തില്‍, വലതുപക്ഷ യൂറോപ്യന്‍ എം.പിമാരിലൂടെ അനുകൂലസാഹചര്യം സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമാണ്.

8, യൂറോപ്യന്‍ എം.പിമാരുടെ സന്ദര്‍ശനത്തില്‍ ബി.ജെ.പിക്കുള്ളിലും എന്‍.ഡി.എക്കുള്ളിലും എതിര്‍പ്പുണ്ട്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമിയുടെയും ശിവസേനയുടെയും പരസ്യമായ എതിര്‍പ്പ് ഇതിന് ഉദാഹരണമാണ്.

9, കശ്മിര്‍ വിഷയത്തില്‍ മൂന്നാംകക്ഷി വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയോടെ വന്ന വലതുപക്ഷ എം.പിമാര്‍, അവസാനം കശ്മിര്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചത് വിഷയത്തില്‍ യൂറോപ്പ് മധ്യസ്ഥചര്‍ച്ചയ്ക്ക് തയാറാണ് എന്നാണ്. കശ്മിര്‍ വിഷയത്തിലേക്ക് മുന്നാംകക്ഷിയെ വലിച്ചിഴച്ച സര്‍ക്കാരിന്റെ നടപടി ഇന്ത്യയുടെ പ്രഖ്യാപിതനയങ്ങള്‍ക്കു വിരുദ്ധമാണ്.

10, കശ്മിരികളെ കാണാനാണ് എം.പിമാര്‍ സംസ്ഥാനത്ത് എത്തിയതെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ ചലനം ഉണ്ടായില്ല. മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള പ്രധാനനേതാക്കളെല്ലാം വീട്ടുതടങ്കലിലുള്ള കശ്മിരില്‍ പ്രതിപക്ഷ സംഘടനകളിലെ ആരും തന്നെ എം.പിമാരെ കണ്ടതുമില്ല.


എന്‍.ജി.ഒ ഓഫിസ് അടച്ചിട്ട നിലയില്‍
യൂറോപ്യന്‍ എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കും കശ്മിര്‍ യാത്രയ്ക്കുള്ള അവസരവും ഒരുക്കിതരുന്ന വിധത്തിലേക്ക് അത്ര അറിയപ്പെടാത്ത ഒരു സര്‍ക്കാരിത സംഘടന (എന്‍.ജി.ഒ) പൊടുന്നനെ വളര്‍ന്നതെങ്ങിനെ എന്ന ചോദ്യം ചര്‍ച്ചയായതിന് പിന്നാലെ എന്‍.ജി.ഒയുടെ ഓഫിസ് അടച്ചിട്ടു. എം.പിമാരുടെ യാത്രയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോണ്‍ അലൈന്‍ഡ് സ്റ്റഡീസിന്റെ (ഐ.ഐ.എന്‍.എസ്) വെബ്‌സൈറ്റിലെ വിലാസം പരിശോധിച്ച് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഡല്‍ഹിയിലെ അതിന്റെ ഓഫിസ് അടച്ചിട്ട നിലയിലായിരുന്നു. വിലാസത്തിലെ നമ്പറില്‍ വിളിച്ച് പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി ലഭിച്ചതുമില്ല.

EU MPs' Kashmir Visit: What Does it Mean?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago