നാവികസേന അംഗങ്ങള്‍ക്ക് നവ്യാനുഭവമായി കബനിയിലെ ജലസാഹസിക യാത്ര
മാനന്തവാടി: ഇന്ത്യന്‍ നാവികസേനയിലെ അംഗങ്ങള്‍ക്ക് നവ്യാനുഭവമായി കബനിയിലെ ജലസാഹസിക യാത്ര. കൊച്ചിയിലെ നേവല്‍ ഷിപ്പിലെ ഐ.എന്‍.എസ് സര്‍വേക്ഷക് എന്ന കപ്പലിലെ കമാന്‍ഡര്‍ ശ്രീജിത്ത് തമ്പി, ലെഫ്റ്റനന്റ് കമാന്‍ഡര്‍ റോഡിഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കൂടല്‍ കടവില്‍ നിന്നും ചേകാടി വരെയുള്ള 12 കിലോമീറ്റര്‍ ദൂരം അതിസാഹസികമായ ബാംബുറാഫ്റ്റിങ് നടത്തിയത്.
മുളകള്‍ കൊണ്ട് നിര്‍മിച്ച ചങ്ങാടത്തില്‍ ലോറിയുടെ ട്യൂബുകള്‍ ഘടിപ്പിച്ച് ഭാരം കുറഞ്ഞ അമേരിക്കന്‍ നിര്‍മിതമായ പെഡല്‍ കൊണ്ട് ഒരോരുത്തരും സ്വയം തുഴയുന്നതാണ് ബാംബു റാഫ്റ്റിങ്.
കാലവര്‍ഷത്തില്‍ വെള്ളം നിറഞ്ഞ കമ്പനിയിലുടെയുള്ള ജലയാത്ര അതിസാഹസികവും, അപകടം നിറഞ്ഞതുമാണ്. ഡി.ടി .പി.സി 2000 മുതല്‍ ജലസാഹസിക യാത്ര സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ നാവികസേന അംഗങ്ങള്‍ക്കായി ജലസാഹസിക യാത്ര സംഘടിപ്പിക്കുന്നത്. തുഴച്ചില്‍ വിദഗ്ധനും ഡി.ടി.പി.സി ജീവനക്കാരനുമായ ലൂക്കാ ഫ്രാന്‍സിസാണ് സംഘത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി യാത്ര നയിക്കുന്നത്.
സാഹസിക പരിശിലനത്തിന്റെ ഭാഗമായാണ് നാവികസേന അംഗങ്ങള്‍ക്കായി യാത്ര സംഘടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിരവധി തവണ ജലയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും പുഴയില്‍ ഇത്രയേറെ സാഹസികമായി യാത്ര ചെയ്യുന്നത് ആദ്യമായാണെന്നും ഇത് അംഗങ്ങള്‍ക്കിടയില്‍ കൂട്ടായ്മ വര്‍ധിപ്പിച്ചതായും കമാന്‍ഡര്‍ ശ്രീജിത്ത് തമ്പി പറഞ്ഞു. കുടല്‍കടവ് മുതല്‍ ചേകാടി വരെയുള്ള ഭാഗത്ത് തടയണകളും പാറകെട്ടുകളും നിറഞ്ഞതാണ്.
കൂടാതെ ഇവിടങ്ങളില്‍ മുതലയുടെയും ചീങ്കണ്ണിയുടെയും ശല്യവുമുണ്ട്.
എന്നിരുന്നാലും അംഗങ്ങള്‍ ഏറെ ആസ്വദിച്ചാണ് യാത്രയില്‍ പങ്കെടുത്തത്. ജലസാഹസിക യാത്രയുടെ ഫ്‌ളാഗ് ഓഫ് കുടല്‍കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ഡി.ടി.പി.സി കുറുവാ മാനേജര്‍ രതീഷ് ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."