ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നീങ്ങുമെന്ന് ഇന്ത്യയും സഊദിയും
ജിദ്ദ: ഭീകരതയ്‌ക്കെതിരേ ഒരുമിച്ച് നീങ്ങുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഊര്‍ജ മേഖലയിലടക്കം ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിയാദില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ ഭീകരത പ്രധാന ചര്‍ച്ചാവിഷയമായി. എണ്ണ, പ്രകൃതി വാതകം, സമുദ്ര സുരക്ഷ, വ്യാപാര വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
തിങ്കളാഴ്ച രാത്രി റിയാദ് വിമാനത്താവളത്തില്‍ ഗവര്‍ണറാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാവിലെ പത്തര മണി മുതല്‍ ഊര്‍ജ, തൊഴില്‍, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇതിന് ശേഷം ഉച്ചക്ക് ശേഷം സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയത്.
തുടര്‍ന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനായും മോദി ചര്‍ച്ച നടത്തി. ഭീകരതയും മേഖലയിലെ നിലവിലെ സാഹചര്യങ്ങളുമാണ് ചര്‍ച്ചയായത്. സഊദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടികളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സഊദിയില്‍ തുടങ്ങുന്നതുസംബന്ധിച്ച കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. തുടര്‍ന്ന് ആഗോള നിക്ഷേപ വേദിയില്‍ വെച്ച് സഊദിയുടെ വിഷന്‍ 2030ന് പ്രധാനമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."