എണ്ണവിപണിയില്‍ സ്ഥിരതയാണ് സഊദി ലക്ഷ്യം; സഊദി രാജാവിന്റെ നയ പ്രഖ്യാപനം
# അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ സല്‍മാന്‍ പ്രഖ്യാപിച്ചു സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദു അസീസ് രാജാവ് ശൂറ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.
സഊദി അറേബ്യയിലെയും മേഖലയിലെയും ആഗോള തലത്തിലെയും വിവിധ വിഷയങ്ങളില്‍ സഊദിയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രഖ്യാപനങ്ങള്‍. രാജ്യത്തിന്റെ പരമോന്നത സഭയായ ശൂറ കൗണ്‍സിലിന്റെ ഏഴാമത്് സമ്മേളനത്തില്‍ മൂന്നാം വര്‍ഷ പ്രവര്‍ത്തനങ്ങളിലാണ് സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു നയാ വിശദീകരണം നടത്തിയത്. നീതി നടപ്പാക്കുന്നതില്‍ രാജ്യത്തിന്റെ നിലപാടുകള്‍, എണ്ണവിപണിയിലെ സഊദി നിലപാടുകള്‍, ഫലസ്തീന്‍, ഇറാന്‍, യമന്‍ വിഷയങ്ങളിലെ സഊദി നിലപാട് എന്നിവ വ്യക്തമാക്കുന്നതായിരുന്നു നയ പ്രഖ്യാപനം.
കിരീടാവകാശിയും ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്നിഹിതനായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വാഖ്യങ്ങള്‍ ഉദ്ധരിച്ചാണ് രാജാവ് ഉദ്ഘാടനം ചെയ്തത്. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ചാണ് രാജ്യം മുന്നേറുന്നതെന്നും ഇതേ തത്വത്തിലൂന്നിയാണ് മിതത്വം, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായുള്ള നേട്ടത്തിയായി ജുഡീഷ്യറിയും പബ്ലിക് പ്രോസിക്യൂഷനും നിലപാടുകള്‍ കൃത്യതയോടെ കൊണ്ട് നടക്കുന്നതില്‍ പുകഴ്ത്തി.
തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നീക്കം തുടരും. ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുന്നത് വരെ സഊദിയുടെ ഏറ്റവും മുഖ്യമായ വിഷയമായിരിക്കും ഫലസ്തീന്‍. അവര്‍ക്ക് നീതി ലഭിക്കുകയാണ് ആത്യന്തിക ലക്ഷ്യം. അതിനായുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. യമന്‍ യുദ്ധത്തില്‍ സഊദിയുടെ പങ്കാളിത്തം ഒരു അവകാശമോ അവസരമോ ആയിരുന്നില്ല. ഹൂതി സായുധരെ നേരിടാനുള്ള ബാധ്യത സഊദിക്കുണ്ട്. സുരക്ഷാ കൗണ്‍സിലും ജി സി സി യും മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പരിഹാരമായാണ് യമനില്‍ സഊദിയുടെ നയം. ഇറാഖുമായി നല്ല രീതിയിലുള്ള സഹകരണവുമായി മുന്നോട്ടു പോകാനാണ് സഊദിതയുടെ തീരുമാനം. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയുള്ള ഇറാന്റെ ഗമനം അവസാനിപ്പിക്കണം. ഇതിനു അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണം.
ചുറ്റുപാടുമുള്ള രാജ്യങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണ്. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രേരണ കാര്യങ്ങളാണ് ഇറാന്‍ തുടരുന്നത്. ഇറാന്റെ ആണവപദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും ഒഴിവാക്കുന്നതിനായി അന്ത്രാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ എണ്ണവിപണിയില്‍ മറ്റു എണ്ണയുത്പാദക രാജ്യങ്ങളുമായുള്ള സഹകരണവും കോര്‍ഡിനേഷനും അടിസ്ഥാനമാക്കിയാണ് സഊദിയുടെ മുന്നേറ്റം. ഇത് തന്നെയാണ് സഊദിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ആനുകൂല്യങ്ങളും ബഹുമാനവും അടിസ്ഥാനമാക്കിയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലാണ് സഊദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉല്പാദകരെയും ഉപഭോക്താക്കളെയുംയും പരിരക്ഷിക്കുന്നതിനായി എണ്ണ വിപണിയുടെ സ്ഥിരത നിലനിര്‍ത്താന്‍ സഊദിയുടെ ശ്രമം. പ്രവിശ്യകള്‍ മുഖേന സഊദി രാജവ്യാപക പുരോഗതി തുടരുകയാണ്. രാജ്യത്തെ പൗരന്മാരാണ് ഏറ്റവും വലിയ സമ്പാദ്യം. വികസന പദ്ധതികള്‍ സംതൃപ്തമായ രീതിയില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ട്. വരും തലമുറക്കാവശ്യമായ വികസന കാര്യങ്ങളാണ് സഊദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. സഊദി വിഷന്‍ 2030 എന്നത് ഒരു സ്വപ്നമല്ല, അത് ഒരു യാഥാര്‍ത്ഥ്യമാണെന്നും കാത്തിരുന്നു കാണാമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."