സമൂഹ നന്മക്കായി വിശ്വാസികള്‍ സ്വയം സമര്‍പ്പിക്കണം: ഇമാമുമാര്‍
തിരുവനന്തപുരം : റമദാനിലെ പുണ്യകര്‍മങ്ങളിലൂടെ നേടിയ ആത്മീയതയുടെ കരുത്ത് സമൂഹ നന്മക്കായി സ്വയം സമര്‍പ്പിക്കുന്നതിന് വിശ്വാസികളെ പ്രചോദിപ്പിക്കണമെന്ന് ഇമാമുമാരുടെയും ഖാസിമാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
മതേതര ഇന്ത്യയും,മത ന്യൂനപക്ഷങ്ങളും അതി സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ നീതിക്കും നന്മക്കും വേണ്ടി ശബ്ദമുയര്‍ത്താനുളള കരുത്തുംഇഛ്ചാ ശക്തിയും എല്ലാവരും ആര്‍ജ്ജിക്കണം.നിരപരാധികള്‍ അക്രമിക്കപ്പെടുന്നത്,ഏതൊരു സമൂഹത്തിനും അപമാനവും ദൈവ കോപം ക്ഷണിച്ചു വരുത്തുന്നതുമാണ്.
അതിക്രമങ്ങള്‍ക്ക് കാവലിരിക്കുകയും അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടവരല്ല തങ്ങളെന്ന തിരിച്ചറിവ് അധികാരികള്‍ക്കുണ്ടാവണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പട്ടിണിയും ദാരിദ്ര്യവും നിമിത്തം കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരുന്ന രാജ്യത്ത് മൃഗങ്ങളുടെയും മറ്റും പേരില്‍ മനുഷ്യരെ ക്രൂരമായി വേട്ടയാടുന്ന അക്രമികള്‍ വേണ്ട വിധം ശിക്ഷിക്കപ്പെടാ ത്തതും ഉല്‍ക്കണ്ഠാ ജനകമാണ്. ഈദുല്‍ ഫിത്വറിന്റെ പശ്ചാതലത്തില്‍ കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സംഘടിപ്പിച്ച യോഗത്തില്‍ തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി അധ്യക്ഷനായി.
കെ.കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു. വലിയ പളളി ഇമാം പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. എ.ആബിദ് മൗലവി, പാനിപ്ര ഇബ്‌റാഹീം മൗലവി, നവാസ് മന്നാനി പനവൂര്‍, കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, കരമന അഷ്‌റഫ് മൗലവി, കല്ലമ്പലം അര്‍ഷദ് അല്‍ഖാസിമി, മുഹമ്മദ് ശമീം അമാനി, പൂവ്വച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ ഹാജി, എന്‍.എം ഇസ്മായീല്‍ മൗലവി,കടുവയില്‍ ഷാജഹാന്‍ മൗലവി, എ. നിസാര്‍ മൗലവി അല്‍ ഖാസിമി സംസാരിച്ചു. നൂറിലധികം ഇമാമുമാരും നിരവധി മഹല്ല് ഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."