'ബി.ജെ.പി മന്ത്രിയോട് മര്യാദക്കു സംസാരിക്കണം'- എസ്.പിയോട് കയര്‍ത്ത് എ.എന്‍ രാധാകൃഷ്ണന്
പത്തനംതിട്ട: സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചതിന് പൊതുമധ്യത്തില്‍ എസ്.പി യതീഷ് ചന്ദ്രയോട് കയര്‍ത്ത് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്. ബി.ജെ.പിയുടെ മന്ത്രിയോട് സംസാരിക്കുമ്പോള്‍ മര്യാദ വേണമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.
ബി.ജെ.പി നേതാക്കളുടേതടക്കം സ്വകാര്യ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിട്ടാല്‍ ട്രാഫിക് ബ്ലോക്കുണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്നും എസ്.പി ചോദിച്ചിരുന്നു. സ്വകാര്യ വാഹനം പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എസ്.പി യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു ഇത്. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറി. അപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറാവില്ലെന്ന് എസ്.പി ചൂണ്ടിക്കാട്ടി. അതോടെ എ.എന്‍ രാധാകൃഷ്ണന് യതീഷ് ചന്ദ്രയോട് പൊട്ടിത്തെറിക്കുകയായിരുന്നു.
'നിങ്ങള്‍ ആരോടാണ് ചൂടാവുന്നത്. നിങ്ങള്‍ ചെയ്യുന്ന പണി നിങ്ങള്‍ ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ. നിങ്ങളെന്താ മുഖത്തു നോക്കി പേടിപ്പിക്കുന്നെ.' രാധാകൃഷ്ണന് എസ്.പിയോട് ചോദിച്ചു. അതോടെ 'ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോയെന്ന്' യതീഷ് ചന്ദ്ര രാധാകൃഷ്ണനോട് ചോദിച്ചു. ' മര്യാദയ്ക്ക് സംസാരിക്കണം മാഷേ. ഞങ്ങളെ മിനിസ്റ്ററോട് സംസാരിക്കുമ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം.' എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."