ആളുമാറി ആദിവാസി യുവാവിനെ പൊലിസ് മര്‍ദിച്ചെന്ന്
മാനന്തവാടി: കളവ് കേസുമായി ബന്ധപ്പെട്ട് പൊലിസ് ആളുമാറി ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് പണിയ കോളനിയിലെ വേണുവിന്റെ മകന് വൈശാഖി(20) മെരനയാണ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
നാഭിക്കേറ്റ ക്ഷതം മൂലം മൂത്രമൊഴിക്കാനാകാതെ വിഷമിക്കുകയാണ് ഈ യുവാവ്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശവാസിയായ അധ്യാപകന്റെ വയലില്‍ നിന്നും വാഴക്കുല മോഷണം പോയ പരാതിയില്‍ കുഞ്ഞന്‍ എന്നയാള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനിയില്‍ എത്തിയ പൊലിസ് കുഞ്ഞന്‍ എന്ന് വിളിക്കുന്ന വൈശാഖിനെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ യഥാര്‍ഥ പ്രതിയെ കിട്ടിയതോടെ വൈശാഖിനെ വിട്ടയയ്ക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് കടുത്ത വേദന അനുഭപ്പെട്ടതോടെ സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികളാണ് വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചത്. ദുശീലങ്ങള്‍ ഒന്നുമില്ലാത്ത മറ്റ് ആദിവാസി യുവാക്കള്‍ക്ക് മാതൃകയാണ് വൈശാഖെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കേസെടുത്തതായും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."