HOME
DETAILS

സാഹോദര്യമാണ് മുഹമ്മദ് നബി പകര്‍ന്ന പാഠം

  
backup
October 30 2019 | 19:10 PM

%e0%b4%b8%e0%b4%be%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a8

 

അറേബ്യയിലെ നിയമപാലകന്‍, സൈനിക തലവന്‍, സമൂഹിക പരിഷ്‌കര്‍ത്താവ്, ക്ഷമയുള്ള നേതാവ് എന്നിങ്ങനെയെല്ലാം മുഹമ്മദ് നബിയെ വിശേഷിപ്പിക്കാം. അറേബ്യന്‍ മരുഭൂമിയിലെ മരുപ്പച്ചകളില്‍ ഒറ്റതിരിഞ്ഞ് കഴിഞ്ഞിരുന്ന അറബികളെ ഒരു ദൈവിക ആഹ്വാനത്തിലൂടെ യോജിപ്പിച്ച് ഒരു മതത്തിലെ വിശ്വാസികളും ഒരു രാഷ്ട്രത്തിന്റെ പ്രചാരകന്‍മാരുമാക്കി മാറ്റിയത് മുഹമ്മദ് നബിയാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലനില്‍പ്പിനായി ബദര്‍, ഉഹ്ദ് പോലുള്ള ചരിത്രപ്രധാനമായ യുദ്ധങ്ങളുടെ സൈനിക തലവനും മുഹമ്മദ് നബിയായിരുന്നു. അരാജകത്വം നിലനിന്നിരുന്ന ഒരു ജനതയെ ഇരുട്ടില്‍നിന്ന് വെളിച്ചത്തേക്കു കൊണ്ടുവരാന്‍ മുഹമ്മദ് നബി നടത്തിയ സാഹോദര്യ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു. അതുകൊണ്ടു തന്നെയാണ് മുഹമ്മദ് നബി ഇത്രയധികം വിശേഷണങ്ങള്‍ക്ക് അര്‍ഹരാകുന്നതും. സെമിറ്റിക് പരമ്പരയിലെ മൂസാ നബി, ഈസ നബി എന്നിവര്‍ക്കു ശേഷം മുഹമ്മദ് നബി ലോകജനതയ്ക്ക് സമര്‍പ്പിച്ച പാഠങ്ങള്‍ എന്നും പ്രസക്തമാണ്.
ക്രിസ്തുവര്‍ഷ കണക്കില്‍ ഏഴാം നൂറ്റാണ്ടിലാണ് മുഹമ്മദ് നബി ജീവിച്ചിരുന്നത്. അറബികളെ സാര്‍വലൗകിക വിശ്വാസത്തിലേക്കെത്തിക്കുകയാണ് മുഹമ്മദ് നബി ചെയ്തത്. ഇതേസമയത്തു തന്നെ യഹൂദ മതവും ക്രിസ്തുമതവും ലോകത്തിന്റെ പലയിടങ്ങളിലും പ്രചരിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിനു ശേഷം ലോകത്ത് ഇസ്‌ലാം വ്യാപിക്കുകയും പല രാജ്യങ്ങളിലും അധികാരം വരെ ലഭിക്കുകയും ചെയ്തു. പഴയ ക്രിസ്തുമതത്തിലെ അധികാരികള്‍ തമ്മില്‍ ഒരു മത്സരം എന്ന തരത്തില്‍ കുരിശു യുദ്ധം ഉണ്ടായി. എന്നാല്‍ അവിടെ രണ്ടു മതവും നിലനിന്നു എന്നാണ് അതിന്റെ പ്രത്യേകത. ഇസ്‌ലാമിലൂടെ പരിവര്‍ത്തനം ചെയ്ത അറേബ്യന്‍ ജനത വ്യാപാരികളായി ലോകം മുഴുവന്‍ പരന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഇസ്‌ലാം കൂടുതലും ശക്തിപ്രാപിച്ചത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം മതമോ യഹൂദ മതമോ തത്വത്തില്‍ വലിയ വ്യത്യാസമില്ല. ഏകദൈവ വിശ്വാസം, സാഹോദര്യം, കാരുണ്യം എന്നിവ എങ്ങനെയായിരിക്കണമെന്ന് മുഹമ്മദ് നബി വ്യക്തമായി ലോകജനതയെ ബോധ്യപ്പെടുത്തി.
തീവ്രവാദത്തിലൂടെ മതം പ്രചരിപ്പിക്കാനായിരുന്നില്ല മുഹമ്മദ് നബി പഠിപ്പിച്ചത്. ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദം ഉന്നയിക്കുന്നവര്‍ മതത്തിന്റെ ശത്രുക്കള്‍ തന്നെയാണ്. അത്തരം തീവ്രവാദങ്ങളല്ല ആവശ്യം. ഇസ്‌ലാം നല്‍കുന്ന സന്ദേശം സാഹോദര്യമാണ്. ആത്യന്തികമായി മുഹമ്മദ് നബിയുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ മറ്റു മതങ്ങളെ തള്ളിപ്പറയാന്‍ പാടില്ല. മറ്റു മതങ്ങളോട് മത്സരം ഭാവിക്കാന്‍പോലും പാടില്ല. എല്ലാവരോടും ഐക്യപ്പെട്ട് ഇസ്‌ലാമിന്റെ ആത്യന്തികമായ സ്വത്വം നിലനിര്‍ത്താനും ഏകത്വം പ്രഖ്യാപിക്കുന്നതിന് മുന്‍കൈ എടുക്കാനുമാണ് ശ്രമിക്കേണ്ടത്.
അടിസ്ഥാനപരമായി എല്ലാ മതങ്ങളും ഒരേ ആശയങ്ങളാണു പഠിപ്പിക്കുന്നത്. എല്ലാ മതത്തിലെ പ്രവാചകരും ഇതു തന്നെയാണ് പറയുന്നത്. അതുകൊണ്ട് മത സൗഹൃദം എന്നത് ലോകത്ത് കിട്ടാക്കനിയല്ല. ലോകത്തിന് ആവശ്യമായ ഒരന്തരീക്ഷമാണ് അതു സൃഷ്ടിക്കുന്നത്. ഓരോ ഭാഷകളിലും ഓരോ ശൈലികളിലും ആചാരങ്ങളുമായി കഴിയുന്നവരെ ഒന്നിപ്പിച്ച് മതേതരത്വത്തിന്റെ അന്തരീക്ഷം സ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago