HOME
DETAILS

സാലറി ചലഞ്ച് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രം ഹൈക്കോടതി

  
backup
November 21 2018 | 09:11 AM

kerala-21-11-18-salary-challange-in-high-court

കൊച്ചി: ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സാലറി ചലഞ്ചെന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിരീക്ഷണം. സാലറി ചലഞ്ചിനെതിരെ എന്‍.ജി.ഒ സംഘ് നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി പരാമര്‍ശം.

ശമ്പളം സംഭാവന ചെയ്യേണ്ടാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിര്‍ബന്ധപൂര്‍വം ശമ്പളം ഈടാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. വിവേചനത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കോടതിയലക്ഷ്യ ഹരജി പിഴ സഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ നിര്‍ദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയതോടെ ഹരജി പിന്‍വലിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago