HOME
DETAILS
MAL
മാത്യുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
backup
October 30 2019 | 19:10 PM
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസില്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ട രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ് മാത്യു എന്ന ഷാജി (44) യുടെ ജാമ്യാപേക്ഷയില്‍ താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഇന്ന് വിധി പറയും.
മാത്യുവിനായി അഭിഭാഷകന്‍ ബിനോയ് അഗസ്റ്റിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു.അതേസമയം സിലി വധക്കേസില്‍ മാത്യുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ടോടെ അവസാനിക്കും.
മൂന്നു ദിവസത്തേക്കാണ് മാത്യുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."