യാത്രക്കാര്‍ സൂക്ഷിക്കുക; മാന്‍ഹോളില്‍ വീണേക്കാം
കൊച്ചി:നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം പൊട്ടിത്തുറന്നിരിക്കുന്ന മാന്‍ഹോളുകള്‍ അപകടഭീഷണി മുഴക്കുന്നു.മഴക്കാലത്തിനുമുന്നോടിയായി റോഡുകള്‍ പുതുക്കിപണിതതിലുള്ള അപാകതയാണ് മാന്‍ഹോളുകള്‍ക്ക് വിനയായത്. റോഡ് ഉയരത്തിലായപ്പോള്‍ മാന്‍ഹോളുകള്‍ താഴ്ചയിലേക്ക് പോയി. തുടര്‍ന്ന് മഴപെയ്തപ്പോള്‍ വെള്ളം കെട്ടികിടന്ന് കോണ്‍ക്രീറ്റ് ചെയ്തഭാഗം ഇളകിപ്പോകുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാന്‍ഹോളിന്റെ സ്ലാബ് മാറിപോയി കുഴിയില്‍ വീണ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയ്യാറ്റില്‍ ജങ്ഷനില്‍ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളിനുസമീപം സ്ഥാപിച്ചിട്ടുള്ള മാന്‍ഹോളിന്റെ അവസ്ഥ ഏറെ അപകടം വരുത്തുന്നതാണ്.
മാന്‍ഹോള്‍ ഒഴിവാക്കി യാത്രചെയ്ത ദമ്പതികളുടെ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് ബൈക്കിനുപിന്നിലിരുന്ന സ്ത്രീക്ക് പരിക്കേറ്റിരുന്നു. റെയില്‍വെ സ്റ്റേഷന്‍ വഴി , വൈറ്റില തുടങ്ങിയ ഭാഗങ്ങളിലേക്ക് നിരവധി സ്വകാര്യ ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്.
അതുകൊണ്ട് തന്നെ വാഹനങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ മാന്‍ഹോള്‍ മൂടിയിലൂടെ കടന്നുപോകുന്നതിനാല്‍ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യത കൂടിവരികയാണ്. പലപ്പോഴും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. മാന്‍ഹോളിലൂടെ സഞ്ചരിക്കാതെ മാറിപ്പോകുമ്പോള്‍ പെട്ടെന്ന് മറ്റു വാഹനങ്ങളില്‍ തട്ടുന്നത് പതിവായിരിക്കുകയാണ്. തേവര ജങ്ഷനിലാണ് അപകടം വിളിച്ചുവരുത്തുന്ന മറ്റൊരു മാന്‍ഹോള്‍. റോഡിന്റെ ഏതാണ്ട് മധ്യത്തില്‍ തന്നെയാണ് ഇവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മാന്‍ഹോളുള്ള്. എം.ജി.റോഡ്,കലൂര്‍,പ്രസ്‌ക്ലബ്ബ് റോഡ്, ആശുപത്രി റോഡ് തുടങ്ങി നഗരത്തില്‍ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം മാന്‍ഹോളുകള്‍ അപകടഭീഷണി മുഴക്കുന്നുണ്ട്.
വാഹനയാത്രക്കാര്‍ക്ക് മാന്‍ഹോളുകള്‍ അപകട ഭീഷണി മുഴക്കുമ്പോള്‍ കാല്‍നടയാത്രക്കാരെ വിടാതെ പിന്തുടരുന്നത് കാനകള്‍ മൂടിയിരിക്കുന്ന സ്ലാബുകളാണ്. കാനകളില്‍ നിന്നും ഇളകിമാറിയിരിക്കുന്ന സ്ലാബുകളാണ് വഴിയാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്.
സെന്റ്‌തെരേസാസ് കോളജിന് സമീപത്തെ നടപ്പാതയിലാണ് കാനകള്‍ മൂടിയിരിക്കുന്ന സ്ലാബുകള്‍ കൂടുതലായും ഇളകിമാറിയിരിക്കുന്നത്. സ്വകാര്യബസുകള്‍ ഈ വഴിയിലൂടെ ചീറിപായുന്നതിനാല്‍ വിദ്യാര്‍ഥിനികളും മറ്റുയാത്രക്കാരുമൊക്കെ ഈ നടപ്പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. പലപ്പോഴും സ്ലാബില്‍ ചവിട്ടുമ്പോള്‍ തെന്നി മാറുന്ന അവസ്ഥയുമാണ്.
കോര്‍പ്പറേഷന്‍ ഓഫിസിനു സമീപമുള്ള കാനകള്‍ മൂടിയിരിക്കുന്ന സ്ലാബുകളുടെ അവസ്ഥയും മറിച്ചല്ല.തുടരെ തുടരെ മഴ പെയ്യുന്നതിനാല്‍ ഇത്തരം നടപ്പാതയിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്. കോര്‍പ്പറേഷന്‍, എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിവിധ ഡിവിഷനുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ നടപ്പാതകളൊക്കെ ഇപ്പോഴും ആടി ഉലയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."