മഴക്കാലരോഗ പ്രതിരോധ സെമിനാറും ജനപ്രതിനിധി - ഉദ്യോഗസ്ഥയോഗവും ഇന്ന്
കടുത്തുരുത്തി: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മഴക്കാല രോഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും മാലിന്യനിര്‍മാര്‍ജന - ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗവും ആരോഗ്യ സംരക്ഷണ സെമിനാറും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോഴായിലുള്ള ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ 11 ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും നേതൃത്വത്തിലും വിവിധ ആശുപത്രി എച്ച്.എം.സികളുടെ സഹകരണത്തോടെയും കഴിഞ്ഞ മൂന്നുമാസക്കാലമായി നടത്തിവരുന്ന മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തുന്നതാണ്. ഇന്ന് മുതല്‍ 29 വരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ശുചീകരണ യജ്ഞം വിജയപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ കര്‍മപരിപാടികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കുന്നതാണ്.
പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പ്രതിരോധിക്കുന്നതിന് അത്യന്താപേക്ഷിതമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യസംരക്ഷണ സെമിനാറില്‍ കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍ രാജന്‍ വിഷയാവതരണം നടത്തും.
കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തക യൂനിറ്റുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ കടുത്തുരുത്തിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എത്രമാത്രം നടപ്പാക്കിയെന്ന് പ്രത്യേകം വിലയിരുത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല- ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്- സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ഗവണ്‍മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.
കോട്ടയം കലക്ടറേറ്റില്‍ മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് കടുത്തുരുത്തി അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള യോഗവും - സെമിനാറുമാണ് കുറവിലങ്ങാട് വിളിച്ചു ചേര്‍ക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."