HOME
DETAILS
MAL
മിനിമം വേതനം: 946 തൊഴിലുടമകള്‍ക്കെതിരേ നടപടി സ്വീകരിച്ചു
backup
October 30 2019 | 19:10 PM
തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാത്തതിന്റെ പേരില്‍ 946 തൊഴിലുടമകള്‍ക്കെതിരേ നടപടി സ്വീകരിച്ചതായി നിയമസഭയില്‍ പി.കെ ബഷറീനെ മന്ത്രി അറിയിച്ചു. കണ്ണൂരില്‍ - 194, എറണാകുളത്ത് - 107, കാസര്‍കോട് - 101, തിരുവനന്തപുരത്ത് - 62, കൊല്ലത്ത് - 72, ആലപ്പുഴ - 36, പത്തനംതിട്ട - 6, കോട്ടയം - 86, ഇടുക്കി - 14, തൃശൂര്‍ - 75, പാലക്കാട് - 31, മലപ്പുറം - 47, വയനാട് - 29 എന്നിങ്ങനെയാണ് കേസെടുത്തത്. സംസ്ഥാനത്തെ അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാപദ്ധതി വഴി ആനുകൂല്യം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."