ഖനന ചട്ടങ്ങളിലെ ഇളവ് പരിസ്ഥിതിയുടെ നാശത്തിന് കളമൊരുക്കുമെന്ന്
ഈരാറ്റുപേട്ട: ക്വാറികളുടെ ദൂരപരിധി കുറച്ചും ലൈസന്‍സ് കാലാവധി നീട്ടി നല്‍കിയുമുള്ള സംസ്ഥാന വ്യവസായ വകുപ്പിന്റെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് തടവനാല്‍ പൗരസമിതി യോഗം ആവശ്വപ്പെട്ടു.
അനധികൃതവും അശാസ്ത്രിയവുമായ ഖനനം മൂലം നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് രാഷ്ട്രിയക്കാരുട അറിവോടെ ക്വാറി മാഫിയാ സംഘങ്ങളുടെ ഇടപെടല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെയും രാഷ്ട്രിയക്കാരെയും കൈയിലെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തിയുള്ള മാഫിയകളുടെ ഇടപെടല്‍ സംസ്ഥാനത്തെ സൈ്വര്യജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനത്തിനും പാരിസ്ഥിതികാനുമതി സുപ്രിംകോടതി നിര്‍ബന്ധമാക്കിയത്.
ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ അനാവശ്യ നിര്‍മാണങ്ങള്‍ ഒഴിവാക്കിയും, ഗ്രിന്‍ ടെക്‌നോളജി സങ്കേതങ്ങള്‍ ഉപയോഗിച്ചും നിര്‍മാണമേഖലയില്‍ ശാസ്ത്രിയാമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പ്രകൃതി വിഭവങ്ങളടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നും യോഗം ആവശൃപ്പെട്ടു. പ്രസിഡന്റ് കെ.പി മു ജിബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എം സുലൈമാന്‍, ടി.പി ഹബിബുള്ള, ഹാഷിം നസീര്‍, കെ.കെ സൈഫുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."