HOME
DETAILS

പിള്ള മനസില്‍ കള്ളമുണ്ട്

  
backup
August 06 2016 | 19:08 PM

%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d


കേരളം ദൈവത്തിന്റെ സ്വന്തംനാടാണെന്നു വിശേഷിപ്പിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നറിയാമോ. ബ്രാഹ്മണാധിപത്യകാലത്ത്, ജാതിഭ്രാന്താലയമായി മാറിയിരുന്നെങ്കിലും, ഈ നാട് ഒരിക്കലും മതഭ്രാന്താലയമായിരുന്നില്ല എന്നതുതന്നെയാണു കാരണം.
ബുദ്ധമതത്തെയും ജൈനമതത്തെയും ആദ്യകാലത്തുതന്നെ ഇരുകൈയും നീട്ടിസ്വീകരിച്ച നാടാണു തനിദ്രാവിഡസംസ്‌കാരത്തിന്റെ തട്ടകമായിരുന്ന കേരളം. ബുദ്ധ, ജൈനമതപ്രചാരകര്‍ക്ക് അതിനുള്ള അവസരം നല്‍കുകയും ആ മതങ്ങളിലേയ്ക്കു സ്വയം ആകൃഷ്ടരാകുകയും ചെയ്ത ഭരണാധികാരികളുണ്ടായിരുന്ന നാടായിരുന്നു ഇത്.
പില്‍ക്കാലത്തു ചാതുര്‍വര്‍ണ്യ കുടിലസിദ്ധാന്തവുമായെത്തിയ ആര്യസംസ്‌കാരത്തിനും ഈ നാട്ടില്‍ വളര്‍ന്നുപന്തലിക്കാനുള്ള അവസരവും പിന്തുണയും ഇവിടത്തെ ഭരണാധികാരികള്‍ നല്‍കി. ആ അവസരം മുതലെടുത്തു ബുദ്ധ,ജൈനമതങ്ങളെ തകര്‍ത്തുതരിപ്പണമാക്കാന്‍ ആര്യമതം ശ്രമിച്ചതും വലിയ ചെറുത്തുനില്‍പ്പു പ്രകടിപ്പിക്കാതിരുന്ന ജൈനമതക്കാരെ ചാതുര്‍വര്‍ണ്യത്തിന്റെ അടിത്തട്ടില്‍ പ്രവേശിപ്പിച്ചതും വഴങ്ങാതിരുന്ന ബുദ്ധമതക്കാരെ നീചജാതിക്കാരാക്കിയതും പട്ടിക്കും പൂച്ചയ്ക്കുമുള്ള സ്വാതന്ത്യംപോലും അവര്‍ക്കു നൂറ്റാണ്ടുകളോളം നിഷേധിച്ചതും ചരിത്രം.
ആ ക്രൂരത ചരിത്രത്തില്‍ കടുത്തകറയായി നില്‍ക്കുമ്പോഴും കടല്‍കടന്നെത്തിയ മതങ്ങള്‍ക്കു വിലക്കുകല്‍പ്പിച്ചിരുന്നില്ല കേരളം എന്നു നാം തിരിച്ചറിയണം. ക്രിസ്തുമതം ആദ്യകാലത്തുതന്നെ പ്രചരിച്ച നാടുകളിലൊന്നാണു മലയാളദേശം. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടെ കൂട്ടത്തോടെയെത്തി മതപ്രചാരണം നടത്തിയിരുന്നു.
നബിയുടെ കാലത്തുതന്നെ ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചിരുന്നു. ചേരമാന്‍പെരുമാള്‍ മക്കത്തുപോയി മതംമാറിയപ്പോഴോ അധഃസ്ഥിതരായ ആയിരക്കണക്കിനാളുകള്‍ മതംമാറിയപ്പോഴോ കേരളത്തില്‍ കോലാഹലമുണ്ടായതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. തീരദേശത്തെ ഹൈന്ദവകുടുംബങ്ങളില്‍നിന്നു കന്യകമാരെ മുസ്‌ലിംകള്‍ക്കു വിവാഹം ചെയ്തുകൊടുത്തു വംശാവലി നിലനിര്‍ത്താന്‍ സാമൂതിരിയുടെ ഭരണകാലത്ത് അനുമതി നല്‍കിയിരുന്നതായി ചരിത്രം പറയുന്നു.
പറഞ്ഞുവന്നത് ഇതാണ്, കേരളത്തിലുണ്ടായിരുന്ന ആദിമസംസ്‌കാരം എല്ലാമതത്തെയും ഒരേപോലെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇവിടത്തെ ഭരണാധികാരികളും അത്തരത്തിലൊരു മനോഭാവമുള്ളവരായിരുന്നു. ആ സംസ്‌കാരം വര്‍ത്തമാനകാലത്തും നിലനിര്‍ത്താന്‍ മലയാളികള്‍ക്കു കഴിഞ്ഞു.
ഉത്തരേന്ത്യയിലെ മതവെറിയന്മാര്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ മുക്രയിട്ടുകൊണ്ടിരിക്കുമ്പോഴും കേരളത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടായില്ല. അതുകൊണ്ട് ഈ നാട് ദൈവത്തിന്റെ നാടായി മാറി.
സാധ്വി നിരഞ്ജന്‍ ജോതിയും സാക്ഷി മഹാരാജും സ്വാധി പ്രാചിയും പോലുള്ള മതവെറിയുടെ അവതാരങ്ങള്‍ ഒരു കാലത്തും കേരളത്തിലുണ്ടാകില്ലെന്നു നമ്മള്‍ അഭിമാനിച്ചു. ഐ.എസിനെയും താലിബാനെയുംപോലുള്ള ഭീകരതയുടെ മനുഷ്യക്കോലങ്ങള്‍ ഇവിടെയുണ്ടാകില്ലെന്ന് നമ്മള്‍ ആശിച്ചു. കേരളം എന്നും മതമൈത്രിയുടെ, അങ്ങനെ ദൈവത്തിന്റെ, സ്വന്തംനാടായിത്തന്നെയിരിക്കണമെന്നു കൊതിച്ചു.
പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നതു നേരേ മറിച്ചാണോ എന്നു തോന്നുംവിധത്തിലാണു കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്തകാലത്തുണ്ടായ, പത്തിരുപതോളം യുവതീയുവാക്കളുടെ തിരോധാനവും അതിനെത്തുടര്‍ന്നുണ്ടായ പുകിലും കേരളത്തെ മതവെറിബാധിച്ച ചെകുത്താന്റെ നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പരിണതപ്രജ്ഞനെന്നു നാം തെറ്റിദ്ധരിച്ചുപോയ ആര്‍ ബാലകൃഷ്ണപിള്ളയുടെ വിഷലിപ്തപ്രസംഗമുണ്ടായിരിക്കുന്നത്.
ന്യൂനപക്ഷവിരുദ്ധമായ അത്തരമൊരു പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്നും അതു മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണു ബാലകൃഷ്ണപിള്ള ഇപ്പോള്‍ പറയുന്നത്. താന്‍ നിരപരാധിയാണെന്നു സ്ഥാപിക്കാന്‍ പിന്നെയും കുറേ ന്യായീകരണങ്ങള്‍ പിള്ള നിരത്തുന്നുണ്ട്. പട്ടി കുരയ്ക്കുന്നതുപോലെയാണു വാങ്കുവിളിയെന്നല്ല പറഞ്ഞതെന്നും തിരുവനന്തപുരത്തു പട്ടിയുടെ കുര കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമാണ് പറഞ്ഞതെന്നുമാണു പിള്ളയുടെ വാദം.
1957 ല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ന്യൂനപക്ഷങ്ങളെ അകമഴിഞ്ഞു സ്‌നേഹിച്ചയാളാണു താനെന്നാണു പിള്ളയുടെ മറ്റൊരു അവകാശവാദം.
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ താന്‍ അതിനെതിരേ നാടുനീളെ പ്രസംഗിച്ചു. മഅ്ദനിയെ അകാരണമായി തുറുങ്കിലടച്ചതിനെ ചോദ്യം ചെയ്തു സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരേ നാല്‍പ്പതു കേസാണു പൊലിസ് എടുത്തത്. ഇങ്ങനെ പോകുന്നു പിള്ളയുടെ ന്യായീകരണങ്ങള്‍. എന്നിട്ടും പൊതുജനത്തിനും അധികാരികള്‍ക്കും തൃപ്തിയായില്ലെങ്കിലോ എന്നു ഭയന്ന് അദ്ദേഹം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഖേദപ്രകടനം നല്ലകാര്യം.
പക്ഷേ, പിള്ളയോടൊരു ചോദ്യം.
തിരുവനന്തപുരത്തെ പട്ടിശല്യത്തില്‍ ഇടപെടണമെന്നു കോടതിയോട് അഭ്യര്‍ഥിക്കാന്‍ പിള്ളയെന്തിനാ മുകുംചേരിയില്‍ പോയത്. അവിടെപ്പോയി അങ്ങനെയൊക്കെ പറഞ്ഞത്. താന്‍ പറഞ്ഞവാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ മാധ്യമങ്ങള്‍ക്കെതിരേ കേസുകൊടുക്കുകയല്ലേ പിള്ള ചെയ്യേണ്ടത്. അതിനു പിള്ള തുനിഞ്ഞതായോ തുനിയാനുള്ള സാധ്യതയുള്ളതായോ ഒരു സൂചനയുമില്ല. അതുകൊണ്ടുതന്നെ ഈ പിള്ള മനസില്‍ കള്ളമില്ലെന്നു വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമാണ്.
നായര്‍സമുദായത്തെ വളര്‍ത്തണമെങ്കിലും ഹിന്ദുമതത്തെ പരിപോഷിപ്പിക്കണമെങ്കിലും പിള്ളയ്ക്ക് സര്‍വസ്വാതന്ത്ര്യവുമുണ്ട്. ഏതൊരാള്‍ക്കും തങ്ങളുടെ മതത്തിന്റെ നന്മ പ്രചരിപ്പിച്ച് അതിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കാം. പിള്ളയുള്‍പ്പെടെയുള്ള സാമുദായികനേതാക്കള്‍ അതിനു ശ്രമിക്കട്ടെ.
എന്നാല്‍, അതിനു മറ്റു മതങ്ങളുടെ മേല്‍ കുതിരകയറേണ്ട കാര്യമില്ലല്ലോ. എന്തുകൊണ്ടു മറ്റു മതങ്ങളിലേയ്ക്ക് തങ്ങളുടെ ആളുകള്‍ പോകുന്നുവെന്നു നോക്കി തെറ്റുതിരുത്തുകയല്ലേ ചെയ്യേണ്ടത്.
മോശം ഭാഷയില്‍ ഇതരമതക്കാരെ വിശേഷിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു തുല്യമാകും. വാക്കും നാക്കും വളരെ സൂക്ഷിച്ചുപയോഗിക്കേണ്ടവയാണ്. അതു പിള്ളയ്ക്കും ബാധകമാണെന്ന് അദ്ദേഹത്തിനെതിരേ കൈക്കൊണ്ട നിയമനടപടികള്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  8 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  8 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  8 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  8 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  8 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  8 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  8 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  8 days ago