നൂറനാട് ലെപ്രസി സാനറ്റോറിയം ജയില്‍ ഓര്‍മയാകുന്നു
ചാരുംമൂട്: ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നൂറനാട് ലെപ്രസി സാനറ്റോറിയം ജയില്‍ രാജഭരണത്തിന്റ ഓര്‍മകളുമായി നിലകൊള്ളുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കുഷ്ട രോഗികളെ പാര്‍പ്പിക്കാനായി 1935 ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ സ്ഥാപിച്ചത്.രണ്ട് ഓടിട്ട കെട്ടിടങ്ങളിലായി അഞ്ച് മുറികള്‍ വീതമുള്ള ജയിലുകള്‍ക്ക് ചുറ്റും മതിലുകളുമുണ്ട്.
സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് സാനറ്റോറിയം ജയിലിന്റെ ഭരണ ചുമതല. വാര്‍ഡന്‍, അറ്റന്‍ഡര്‍ എന്ന പേരിലാണ് ജയില്‍ സംരക്ഷണ ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നത്.തുടക്കത്തില്‍ ആറ് ജീവനക്കാര്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ആരുമില്ല. കുഷ്ഠരോഗികള്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ട് എത്തുകയാണങ്കില്‍ സാനറ്റോറിയത്തിലെ ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍മാരുട യോ പേഷ്യന്റ് എംപ്ലോയിസിന്റ യോ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.ജയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയും ഇരുമ്പു ഗ്രില്ലുകളും നശിച്ചു തുടങ്ങിയിട്ടുമുണ്ട്.
1944 മുതലുള്ള കാലഘട്ടത്തില്‍ മധ്യ തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഈ ജയിലിനു വലിയ പങ്കുണ്ട്.പ്രമുഖ സ്വാതന്ത്രസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന ഇളങ്കോവനെ ഹൈക്കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് നൂറനാട് സാനറ്റോറിയം ജയിലിലേക്കാണ് അയച്ചത്.കുഷ്ഠരോഗികളുടെ ദൈന്യത സമൂഹത്തിനു മുന്നില്‍ തുറന്ന് കാട്ടാന്‍ തോപ്പില്‍ ഭാസി അശ്വമേധം നാടകത്തിനു തന്നെ ജന്‍മം നല്‍കിയത് നൂറനാട് സാനറ്റോറിയം കാഴ്ചയിലൂടെയാണ്.
ജയില്‍ നിര്‍മിച്ചതിനു ശേഷം 183 പേരോളം തടവുകാരായി കിടന്നിട്ടുണ്ടന്നാണ് രേഖകള്‍ കാട്ടുന്നത്. പഴമയുടെ പ്രൗഡി വിളിച്ചറിയിച്ചു കൊണ്ട് നൂറ് ഏക്കറിലധികമായി വ്യാപിച്ചുകിടക്കുന്ന സാനറ്റോറിയം കായംകുളം- പത്തനാപുരം റോഡ് വശത്ത് ഇന്നും നിലകൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."