യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിക്ക് പ്രവേശനം: നടപടി കണ്ണൂര്‍ സര്‍വകലാശാല റദ്ദാക്കി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കാംപസില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിക്കു പ്രവേശനം നല്‍കിയ നടപടി കണ്ണൂര്‍ സര്‍വകലാശാല റദ്ദാക്കി. ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ (ബി.പി.എഡ്) കോഴ്‌സില്‍ ബിരുദ പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത വിദ്യാര്‍ഥിനി പ്രവേശനം നേടിയ സംഭവത്തിലാണു സര്‍വകലാശാലാ നടപടി.
പ്രവേശനം റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ റജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. പ്രവേശനചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി വി.എ വില്‍സനെ തല്‍സ്ഥാനത്തുനിന്നു നീക്കി.
ഡോ. അനില്‍ രാമചന്ദ്രനു പകരം ചുമതല നല്‍കി.
യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിക്കു പ്രവേശനം നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനു രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് വിഭാഗം ഡെപ്യൂട്ടി റജിസ്ട്രാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. നവംബര്‍ ഏഴിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വൈസ് ചാന്‍സലര്‍ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."