മൊബൈല്‍ ചാര്‍ജ്ജര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു
അരൂര്‍: മൊബൈല്‍ ചാര്‍ജ്ജര്‍ പൊട്ടിതെറിച്ച് വീടിന് തീപിടിച്ചു. അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്തിരൂര്‍ റൂബി വില്ലയില്‍ ഷറഫുദ്ദീന്റെ വീട്ടിലാണ് തീപിടിച്ചത്.
മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന ചൈനാ നിര്‍മിതമായ മൊബൈല്‍ ചാര്‍ജ്ജര്‍ പൊട്ടിതെറിച്ചാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ബോര്‍ഡ് അധിക്യതര്‍ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങളൊന്നും കാണാതായതിനെ തുടര്‍ന്നാണ് മൊബൈല്‍ ചാര്‍ജ്ജര്‍ പൊട്ടിതെറിച്ചാണ് തീപിടിത്തമുണ്ടായത് എന്ന് സ്ഥിതീകരിച്ചത്.
ചേര്‍ത്തലയില്‍ നിന്ന് ഒരു യൂനിറ്റ് അഗ്നി ശമനസേന എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന എല്‍.ഇ.ഡി. ടി.വി,ചാര്‍ജ്ജര്‍ ഉപയോഗിച്ചിരുന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍,ഡി.വി.ഡി പ്ലേയര്‍, സൗണ്ട് സിസ്റ്റം, ഷോ കെയ്‌സും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും സോഫാ സെറ്റ്, ഇലട്രിക്ക് ലൈറ്റുകള്‍ എന്നിവയാണ് കത്തി നശിച്ചത്. തീ വിടിനുള്ളില്‍ പടര്‍ന്നതോടെ വീടിന്റെ ഉള്‍ഭാഗം കത്തി കരിഞ്ഞ അവസ്ഥയാണ്. വീടിനുള്ളിലുണ്ടായിരുന്ന ഷറഫുദ്ദീനും ഭാര്യ താഹിറ,മകന്‍ ഹര്‍ഷാദ് എന്നിവര്‍ക്ക് ശ്വാസ തടസ്സം ഉണ്ടായി. പുക കുറഞ്ഞപ്പോള്‍ പുറത്തിറങ്ങിയ ഷറഫും നാട്ടുകുരും ചേര്‍ന്നാണ് വെള്ളമൊഴിച്ച് തീ അണച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."