അഗതികളുടെ കണ്ണീരൊപ്പാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: എസ്.വൈ.എസ്
ആലപ്പുഴ: അഗതികളുടെ കണ്ണീരൊപ്പാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നുവരുന്ന ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് ഉമ്മയ്ക്കൊരുമ്മ കാംപയിന് സമാപന സമ്മേളനം ആവശ്യപ്പെട്ടു.
ആലപ്പുഴ ലജ്നത്ത് മുഹമ്മദിയ്യയില്‍ നടന്ന കാംപയിന് സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഒ.എം ഷെരീഫ് ദാരിമി ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നിര്‍ദനരും വിധവകളുമായ 1111 ഉമ്മമാര്‍ക്ക് നമസ്ക്കാര സെറ്റും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഇഫ്താര്‍ സംഗമം എ. എം നസീര്‍ ഉദ്ഘാടനംചെയ്തു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി. എ ഷിഹാബുദ്ദീന് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി.
ഉസ്മാന് സഖാഫി റമസാന്‍ സന്ദേശം നല്കി. കാമ്പയിന് സമാപന സന്ദേശം ഒ. സെയ്തു മുഹമ്മദ് മാസ്റ്റര്‍ നല്കി.
സിവില്‍ സര്‍വ്വീസില്‍ റാങ്ക് നേടിയ മുഹമ്മദ് ഹനീഫിനെ സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ഹനീഫ ബാഖവി ആദരിച്ചു. ലജ്നത്തുല്‍ മുഹമ്മദിയ്യ പ്രിന്‍സിപ്പല്‍ അഷ്റഫ് കുഞ്ഞാശാന്‍, നവാസ്. എച്ച്. പാനൂര്‍, ഫൈസല്‍ ശംസുദ്ദീന്‍, റഹീം വടക്കേവീട്, സിദ്ദീഖ് ഹരിപ്പാട്, അബൂബക്കര്‍ എസ്.എം. ജെ, ഷാഫി റഹ്മത്തുല്ല, സാലിഹ് തെക്കേമുറി, ഷെഫീഖ് മണ്ണഞ്ചേരി, സിയാദ് വലിയകുളം, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മഹല്ല് ഖത്തീബുമാരും സംബന്ധിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പറമ്പന്‍ സ്വാഗതവും സെക്രട്ടറി ഇ.എന്‍ എസ്നവാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."