HOME
DETAILS

ഇസ്‌ലാമിക രാഷ്ട്രവാദവും ജമാഅത്തെ ഇസ്‌ലാമിയുടെ ആശങ്കകളും

  
backup
August 06 2016 | 19:08 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5%e0%b5%81%e0%b4%82


സി.ടി അബ്ദുറഹീമിന്റെ ലേഖനം ഈയിടെ സുപ്രഭാതം പത്രം പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടു ചില വാട്‌സ്ആപ് മെസേജുകള്‍ കേള്‍ക്കാനിടയായി. ഇസ്‌ലാം മതവിശ്വാസം പൂര്‍ത്തിയാവണമെങ്കില്‍ ഭരണംകൂടിയേ കഴിയൂവെന്ന വ്യാഖ്യാനം നല്‍കിയ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ സിദ്ധാന്തം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു വെള്ളവും വളവും വലിച്ചെടുക്കാനുള്ള മണ്ണായി പ്രവര്‍ത്തിക്കുന്നുവെന്നാണു സി.ടി.അബ്ദുറഹീം പറയുന്നത്.
അത് ജമാഅത്തെ ഇസ്‌ലാമിക്കാരെ അനാവശ്യമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്ന ആക്ഷേപത്തോടെ ഈ വായനയെ ജമാഅത്തുകാര്‍ എതിര്‍ക്കുന്നതു മനസിലാക്കാവുന്നതാണ്. എന്നാല്‍, വിശ്വാസം പൂര്‍ത്തിയാവണമെങ്കില്‍ ഭരണംകൂടി വേണമെന്നു പറയുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനതത്വമാണെന്നും അതിനെ എതിര്‍ക്കുന്നതു മതവിരുദ്ധമാണെന്നും പ്രവാചകവിരുദ്ധമാണെന്നുമാണ് ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്ന ഓഡിയോ മെസേജുകളുടെ ഉള്ളടക്കം. ഈ വാദമുന്നയിക്കുന്ന സി.ടി.അബ്ദുറഹീം എന്ന 'മുസ്‌ലിം വിരോധി'യുടെ ലേഖനങ്ങള്‍ 'സുപ്രഭാതം' പോലെയുള്ള ഒരു 'അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്' പത്രം പ്രസിദ്ധീകരിക്കരുതെന്നു സുപ്രഭാതം എഡിറ്റോറിയല്‍ അംഗങ്ങളെ വിളിച്ച്, ഫോണ്‍ സന്ദേശം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കപ്പെടുന്ന മെസേജുകളില്‍ കേള്‍ക്കാം.
ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കല്‍ മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണെന്ന മൗദൂദിയുടെ ആശയത്തില്‍ ഇന്നും കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ വിശ്വസിക്കാതിരിക്കുക മാത്രമല്ല, ആ സങ്കല്‍പ്പത്തെ എന്നും നഖശിഖാന്തം എതിര്‍ക്കുകകൂടി ചെയ്തിട്ടുള്ള സുന്നി, മുജാഹിദ് തുടങ്ങിയ മതസംഘടനകളില്‍പ്പെട്ടവരും ലീഗടക്കമുള്ള രാഷ്ട്രീയസംഘടനക്കാരും ഇസ്‌ലാമിനു പുറത്താണെന്ന് അവര്‍ പറയുമോ? ഫോണില്‍ വിളിച്ചു യാതൊരു സമ്മതവുംകൂടാതെ സംഭാഷണം റെക്കോര്‍ഡു ചെയ്തു വാട്‌സ്ആപ് ഗ്രൂപ്പുകളിലയക്കുകയാണോ, രാഷ്ട്രീയനയം വ്യക്തമാക്കുകയല്ലേ സംഘടന ചെയ്യേണ്ടത്. ഇസ്‌ലാമികരാഷ്ട്രമെന്ന ആശയം മുറുകെ പിടിക്കുന്നുവെന്നു പറഞ്ഞാല്‍ എത്രയാളുടെ പിന്തുണയുണ്ടാവുമെന്നാണ് ജമാഅത്തുകാര്‍ വിചാരിക്കുന്നത്.
തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയൊക്കെ മുസ്‌ലിംവിരുദ്ധരും സമുദായവഞ്ചകരുമായി എണ്ണുന്ന പഴയവിദ്യക്കു സി.ടി അബ്ദുറഹീമിനെ തെരഞ്ഞെടുത്തതില്‍ ഇവരുടെ വക്രതയും വിഡ്ഢിത്തവും ഒരുപോലെയുണ്ട്. അയ്യായിരം കോപ്പി വിറ്റഴിഞ്ഞ ഇദ്ദേഹത്തിന്റെ 'മുസ്‌ലിം ഭീകരവാദത്തിന്റെ തായ്‌വേരുകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതു എസ്.കെ.എസ്.എസ്.എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക സാഹിത്യ അക്കാദമിയാണ് എന്നതും ഓര്‍ക്കുന്നതു നന്നാവും. മുസ്‌ലിംസംസ്‌കാരത്തെക്കുറിച്ചും ഇസ്‌ലാമികചരിത്രത്തെപ്പറ്റിയും നിരവധിലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയ ഈ ഭാഷാ പണ്ഡിതനെ മതവിരോധിയെന്നു വിളിക്കുന്നത് ആരംഭകാലത്തു ദയാപുരം എന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നടത്തി പരാജയപ്പെട്ട ശ്രമങ്ങളുടെ തുടര്‍ച്ചയായേ കാണേണ്ടതുള്ളൂ. പക്ഷേ, ഇത്തരം പ്രചരണങ്ങള്‍ മതരാഷ്ട്രവാദത്തിന്റെ അപകടങ്ങള്‍ ലോകമാകെയുള്ള മുസ്‌ലിംകളും അമുസ്‌ലിംകളും തിരിച്ചറിഞ്ഞ കാലത്തും വിലപ്പോവുമെന്നു വിചാരിക്കുന്നതില്‍ കാര്യമായ അബദ്ധമില്ലേ എന്നു മാത്രം ചോദിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  22 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  22 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  22 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  22 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago