HOME
DETAILS

ആരാണ് മാദി ശര്‍മ?

  
backup
October 30 2019 | 19:10 PM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

ന്യൂഡല്‍ഹി: വലതുപക്ഷ യൂറോപ്യന്‍ എം.പിമാര്‍ കശ്മിര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഇവര്‍ക്ക് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെയും കശ്മിരും കാണാന്‍ അവസരമൊരുക്കിയ എന്‍.ജി.ഒ മേധാവി മാദി ശര്‍മയും ബി.ജെ.പിയും തമ്മിലുള്ള ബന്ധവും ചര്‍ച്ചയായി. ശ്രീനഗറിലേക്കു വിമാനം കയറുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ വച്ച് എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയും കാണുമ്പോള്‍ മാദി ശര്‍മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രാജ്യാന്തര വ്യവസായ ഇടനിലക്കാരിയെന്നും വിദ്യാഭ്യാസ സംരംഭകയെന്നുമാണ് അവരുടെ പേജില്‍ മാദിയെ വിശേഷിപ്പിക്കുന്നത്.
എം.പിമാരെ ഇന്ത്യയിലേക്ക് ക്ഷണിച്ചുള്ള ഇ മെയില്‍ അയച്ചത് മാദി ശര്‍മയാണ്. എം.പിമാര്‍ക്കയച്ച ഇ മെയില്‍ പുറത്തുവന്നതോടെയാണ് മാദി ശര്‍മയുടെ 'സ്വാധീനം' സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയായത്. പ്രധാനമന്ത്രിയടക്കമുള്ള വി.ഐ.പികളുമായി കൂടിക്കാഴ്ച നടത്താനും കശ്മിര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് ഇ മെയിലില്‍ മാദി ശര്‍മയുടെ വാഗ്ദാനം.
'പ്രധാനമന്ത്രിയുമായുള്ള വിലയേറിയ കൂടിക്കാഴ്ച' എന്ന് ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള സ്വാധീനമുള്ള നയരൂപീകരണ വിദഗ്ധര്‍ എന്ന നിലയ്ക്ക് നിങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു എന്നും മെയിലില്‍ പറയുന്നു.
എല്ലാ ചെലവുകളും ഡല്‍ഹി ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നോണ്‍ അലൈന്‍ഡ് സ്റ്റഡീസ് (ഐ.ഐ.എന്‍.എസ്) എന്ന ചിന്താസ്ഥാപനം വഹിക്കുമെന്നും മെയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് കശ്മിരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം അവിടെ ആദ്യമായി സന്ദര്‍ശിക്കാന്‍ വിദേശ എം.പിമാരെ ക്ഷണിക്കാനും അവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനും മോദിയുമായും അജിത്‌ദോവലുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാനും വാഗ്ദാനം ചെയ്യാന്‍ മാദി ശര്‍മക്ക് ആരാണ് നിര്‍ദേശം കൊടുത്തതെന്ന ചോദ്യമാണ് ഉയര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago