മാങ്കുളം ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന്
തൊടുപുഴ: മാങ്കുളം നേച്ചര്‍ അപ്രിസിയേഷന്‍ സെന്റര്‍ ഇക്കോ ടൂറിസം പദ്ധതികളുടെയും സൗജന്യ ഗ്യാസ് കണക്ഷന് വിതരണത്തിന്റെയും ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഇന്ന് മൂന്ന് മണിക്ക് നിര്‍വഹിക്കും.
ഫോറസ്റ്റ് ഡിവിഷനില്‍ ഗ്രീന്‍ ഇന്ത്യ മിഷന് പദ്ധതിപ്രകാരം ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളില്‍പ്പെട്ട 275 കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്കല്, മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് മാങ്കുളം നേച്ചര്‍ അപ്രിസിയേഷന്‍ സെന്റര്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിട്ടുള്ള കൈനഗിരി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ആനക്കുളം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കൈനഗിരി ജംഗിള്‍ ട്രാവലേഴ്സ് ഹോസ്റ്റല്‍, കണ്ടത്തിക്കുടി ട്രൈബല്‍ ഡാന്‍സ് ഹെറിറ്റേജ് ഷെഡ്, വിവിധ ഇക്കോടൂറിസം പരിപാടികള്‍, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ആനക്കുളം സെന്റ് ജോസഫ് എല്‍.പി സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് അധ്യക്ഷനായിരിക്കും. അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ജില്ലാ കലക്ടര്‍ ജി.ആര്. ഗോകുല്‍, ജില്ലാ പഞ്ചായത്ത് അംഗം മൂന്നാര്‍ ഡിവിഷന് എസ്. വിജയകുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം ഷീലാദേവി ശേഖര്‍, ചീഫ് ഫോറസ്റ്റ് കണ്സര്വേറ്ററ് ദീപക് മിശ്ര, മാങ്കുളം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.എന്‍. നാഗരാജ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, ആനക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അശോക് രാജ് ബി തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."