മഹാരാഷ്ട്ര: ശിവസേനയെ തണുപ്പിച്ച് ബി.ജെ.പി
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാതിരുന്നതോടെ ശിവസേനയെ അനുനയിപ്പിച്ചും പുകഴ്ത്തിയും ബി.ജെ.പി നേതൃത്വം. തെരഞ്ഞെടുപ്പില്‍ നല്കിയ പിന്തുണയ്ക്ക് ബി.ജെ.പി ശിവസേനക്ക് നന്ദി പറഞ്ഞു. ശിവസേനയുടെ പിന്തുണയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബി.ജെ.പിക്ക് നേടാനാവില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കും. ശിവസേനയുമായുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കും. മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും നേതൃത്വം നല്കുന്ന സര്‍ക്കാരായിരിക്കും അധികാരത്തില്‍ വരികയെന്നും ഫഡ്നാവിസ് പറഞ്ഞു.
ശിവസേനയുടെ 56 എം.എല്‍.എമാരില്‍ 45 പേരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കിയതായി ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ സ്വകാര്യചാനലിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."