ഫത്ഹുല്ല ഗുലനെ മടക്കിയയക്കണമെന്ന് അമേരിക്കയോട് തുര്‍ക്കി
അങ്കാറ: മതനേതാവ് ഫത്ഹുല്ല ഗുലനെയും 83 അംഗങ്ങളെയും മടക്കിയയക്കണമെന്ന് അമേരിക്കയോടു തുര്‍ക്കി ആവശ്യപ്പെട്ടു. തുര്‍ക്കി വിദേശ്യകാര്യ മന്ത്രി മെവ്‌ലുത് കവ്‌സോഗ്ലുവാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇക്കാര്യം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ എന്നിവരോട് ഉന്നയിച്ചെങ്കിലും വിഷയത്തില്‍ ഉറപ്പൊന്നും ലഭിച്ചില്ല. എന്നാല്‍, മടക്കിയയക്കേണ്ടവരുടെ പട്ടിക കൈമാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനോടാവശ്യപ്പെട്ടിരുന്നു. പട്ടിക പോംപിയോക്കും ബോള്‍ട്ടനും കൈമാറിയെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞു.
തുര്‍ക്കിയില്‍ 2016ല്‍ നടന്ന ഭരണ അട്ടമറിയില്‍ ഗുലനും അനുയായികള്‍ക്കും പങ്കുണ്ടെന്നാണ് തുര്‍ക്കിയുടെ വാദം. ഇവര്‍ അമേരിക്കയിലാണ് താമസിക്കുന്നത്. സഊദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സഊദിയുടെ മേലുള്ള തുര്‍ക്കിയുടെ സമ്മര്‍ദം കുറയ്ക്കാനായി ഗുലനെ മടക്കയയക്കുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."