HOME
DETAILS
MAL
മലേഗാവ് സ്ഫോടനക്കേസ് പ്രതിക്ക് സായുധ അംഗരക്ഷകന്
backup
October 30 2019 | 19:10 PM
പൂനെ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സംഘ്പരിവാര്‍ പ്രവര്ത്തകന് സമിര്‍ കുല്‍ക്കര്‍ണിക്ക് സായുധ അംഗരക്ഷകന്റെ കാവല്‍.
തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കുല്‍ക്കര്‍ണി നല്കിയ ആവശ്യം പരിഗണിച്ച് മഹാരാഷ്ട്ര സര്‍ക്കാരിന്റേതാണ് തീരുമാനം.
സായുധ അംഗരക്ഷകന്റെ കാവല്‍ ലഭിക്കുന്ന മലേഗാവ് സ്ഫോടനക്കേസിലെ മൂന്നാമത്തെ പ്രതിയാണ് കുല്‍ക്കര്‍ണി.
മുഖ്യപ്രതി സാധ്വി പ്രജ്ഞാ സിങ്, ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരാണ് നേരത്തെ സംരക്ഷണം ലഭിച്ചവര്‍.
മലേഗാവിലെ മുസ്ലിം ഭൂരിപക്ഷമേഖലയില്‍ 2008ലെ റമദാനില്‍ നടന്ന സ്ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."