നഗരസഭയുടെ താക്കോല്‍ദാനം ജൂലൈ 21ന്; മന്ത്രി കെ.ടി ജലീല്‍ യഥാര്‍ഥ താക്കോല്‍ നല്‍കും
തൊടുപുഴ: നഗരസഭയിലെ പി.എം.എ.വൈ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ യഥാര്‍ഥ താക്കോലുകള്‍ ജൂലൈ 21 ന് മന്ത്രി കെ.ടി ജലീല്‍ കൈമാറും. കേന്ദ്രമന്ത്രി കാറിന്റെയും സ്കൂട്ടറിന്റെയും താക്കോലുകളാണ് കൈമാറിയതെങ്കില്‍ യഥാര്‍ഥ വീടിന്റെ താക്കോലായിരിക്കും കെ.ടി ജലീല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുക. തൊടുപുഴ നഗരസഭയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അവസാനഗഡു തുക ലഭ്യമാകാത്തതിനാലാണ് താക്കോല്‍ദാനം നീണ്ടുപോയതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ പറഞ്ഞു. ഇപ്പോള്‍ 1.75 കോടി രൂപ ലഭ്യമായിട്ടുണ്ട്. ഇത് വിതരണം ചെയ്തു വരികയാണ്.
പി.എം.എ.വൈയുടെ ചുമതല പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നത്. ഹഡ്കോയും ഇതില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഹഡ്കൊ പ്രതിനിധി നഗരസഭയെ സമീപിച്ചിരുന്നു.
പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്നും അവസാനഗഡു കൈമാറിയിട്ടില്ലെന്നും താന്‍ അറിയിച്ചു. എന്നാല്‍, കേന്ദ്രമന്ത്രിസഭാ വാര്‍ഷികം പ്രമാണിച്ച് ചടങ്ങ് നടത്തേണ്ടതുണ്ടെന്നായിരുന്നു അവരുടെ പ്രതികരണം. ഇതനുസരിച്ചാണ് അടിയന്തര കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."