ഫ്യുജി പര്‍വതത്തിന് മുകളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ വിഡിയോ അയക്കുന്നതിനിടെ കാല്‍വഴുതി വീണ് യുവാവ് മരിച്ചു
ടോക്യോ: ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന മഞ്ഞുമലയായ ഫ്യുജി പര്‍വതത്തിനു മുകളില്‍ കയറി സോഷ്യല്‍ മീഡിയയില്‍ തല്‍സമയ വിവരണം നല്‍കുന്നതിനിടെ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. ഇയാളുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കുശേഷം സുരക്ഷാസേന കണ്ടെത്തിയതായി പൊലിസ് അറിയിച്ചു.
ലൈവ് സ്ട്രീമിങ് കണ്ടുകൊണ്ടിരുന്നവര്‍ പൊലിസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഴുന്നതും ഇടക്കിടെ വിഡിയോ നിലയ്ക്കുന്നതും ലൈവില്‍ ഉണ്ട്. വിഡിയോയുടെ അവസാന സമയം മരവിപ്പിക്കുന്ന തണുപ്പിനെ കുറിച്ചും കട്ടിയേറിയ മഞ്ഞുമലയെ കുറിച്ചും വഴുതിവീഴാന്‍ സാധ്യതയുള്ള ഉപരിതലത്തെ കുറിച്ചുമൊക്കെയാണ് അയാള്‍ പറഞ്ഞിരുന്നത്. ഇത് കണ്ടുകൊണ്ടിരുന്ന നിരവധി പേര്‍ അപകടകരമായ സ്ഥലത്ത് നിന്ന് ലൈവ് വിടുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അഗ്നിപര്‍വതങ്ങള്‍ പതിവായ ഫ്യുജി പര്‍വതത്തില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനു പര്‍വതാരോഹകര്‍ എത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."