ചതിക്കുഴികള്‍ വ്യാപാരികള്‍ക്കും യാത്രകാര്‍ക്കും ദുരിതം തീര്‍ക്കുന്നു
ആനക്കര: ബി.എസ്.എല്‍ അധികൃതര്‍ വെട്ടിയുണ്ടാക്കിയ കിടങ്ങ് ആനക്കരയിലെ വ്യാപാരികള്‍ക്കും വാഹനയാത്രകാര്‍ക്കും ദുരിതം തീര്‍ക്കുന്നു. ആനക്കര അങ്ങാടിയിലാണ് ടെലിഫോണ്‍ അധികൃതര്‍ മഴയോടൊപ്പം ചാല് കീറിയത്. എന്നാല്‍ കേബിളിട്ടതിന് ശേഷം ചാലില്‍ മുഴുവന്‍ മണ്ണിട്ട് മൂടാതെ പാതി വഴിയില്‍ നിര്‍ത്തി പോകുകയായിരുന്നു.
മഴ പെയ്ത് തുടങ്ങിയതോടെ ചാലില്‍ വെള്ളം നിറയുകയും ചെളികെട്ടി വാഹനങ്ങള്‍ സൈഡ് കൊടുക്കുന്നതിനിടയില്‍ ചാലില്‍ ടയറുകള്‍ താഴുന്നതും പതിവായിരിക്കുകയാണ്.
കടകള്‍ക്ക് മുന്നിലൂടെ കേബിളിന് കിടങ്ങ് കീറിയതിനാല്‍ ചളി മൂലം കടയിലേക്ക് കയറാന്‍ പറ്റാതാകുകയും ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ അങ്ങാടിയില്‍നിന്ന് വെള്ളം ഒഴുകി പോകുന്നത്് ചാലുകള്‍ മണ്ണ് നിറഞ്ഞു നില്ക്കുന്നതിനാല് വെള്ളം ഒഴുകി പോകുന്നതിന് തടസമാക്കുകയും ചെയ്ത് വെള്ളം കെട്ടിനിന്ന് കൊതുക് പെരുകിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."